ഫ്രാങ്ക്ഫര്‍ട്ട്: അമേരിക്കന്‍ സന്ദര്‍ശന യാത്രാ മധ്യേ പ്രധാനമ ്രന്തി നരേന്ദ്ര മോദി ഫ്രാങ്ക്ഫര്‍ട്ടില്‍ എത്തി. ഫ്രാങ്ക്ഫര്‍ട്ട് അ ന്തരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജര്‍മനിയിലെ ഇന്ത്യന്‍ അംബാസ്സിഡര്‍ വിജയ് ഗോഖലെ, ശ്രീമതി വന്ദനാ ഗോഖലെ, ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍, ശ്രീമതി രജ്ന രവീഷ് എന്നിവര്‍ ഔദ്യോഗികമായി സ്വീകരിച്ചു. രാത്രി വിശ്രമ ത്തിന് ശേഷം പ്രധാനമ ്രന്തിയും സംഘവും ഇന്ന് രാവിലെ നയുയോര്ക്കിലേക്ക് യാത്ര തുടര്‍ന്നു.
ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക സമ്മേളനത്തെ നാളെ പ്രധാനമ ്രന്തി മോദി ഹിന്ദിയില്‍ അഭിസംബോധന ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച തിങ്കളാഴ്ച നടക്കും. നാല് ദിവസ െത്ത പരിപാടികള്‍ക്കിടയില്‍, ഞായറാഴ്ച ന്യുയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും.
Comments