മെല്‍ബണ്‍: വിക്ടോറിയ സ്റ്റേറ്റ് അസംബ്ലിയിലേക്ക് നവംബറില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ജോര്‍ജ് വര്‍ഗീസ് മത്സരിക്കുന്നു. ദുബായിലും ഷാര്‍ജയിലും കലാ, സാംസ്കാരിക രംഗത്ത് സജീവമായിരുന്ന വര്‍ഗീസ് വിക്ടോറിയ ലിബറല്‍ പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്.
പാര്‍ട്ടി സ്ഥാനാര്‍ഥിയായി മില്‍പാര്‍ക്ക് നിയോജക മണ്ഡലത്തിലേക്ക് നിയോഗിക്കപ്പെട്ടത്. വിക്ടോറിയ സ്റ്റേറ്റില്‍ ആദ്യമായാണ് ഒരു മലയാളി മത്സര രംഗത്ത് എത്തുന്നത്. വര്‍ഗീസ് കഴിഞ്ഞ കാലഘട്ടങ്ങളില്‍ ആര്‍ജിച്ച ബഹുമുഖമായ പ്രവര്‍ത്തന പരിചയം ദേശത്തിന്റെയും പാര്‍ട്ടിയുടെയും പുരോഗതിക്ക് സഹായമാകും എന്ന് ലിബറല്‍ പാര്‍ട്ടിയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ട്: തോമസ് പണിക്കര്‍
Comments