Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിയന്ന ഇന്റര്‍നാഷണല്‍ സെന്ററില്‍ ഇന്ത്യാവാരം സെപ്റ്റംബര്‍ 29 ന്

Picture

വിയന്ന: ഐക്യരാഷ്ട്ര സഭയുടെ വിവിധ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന വിയന്ന ഇന്റര്‍നാഷണല്‍ സെന്ററില്‍ (വിഐസി) ഇന്ത്യന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ ഇന്ത്യാവാരം സംഘടിപ്പിക്കും.

ഒക്ടോബര്‍ രണ്ടിന് (വ്യാഴം) നടക്കുന്ന സമാപന സമ്മേളനത്തിന് ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസി ആഥിധേയത്വം വഹിക്കും.

ഇന്ത്യാവാരം നടക്കുന്ന ദിവസങ്ങളിലെല്ലാം ഭാരതീയ ഭക്ഷണം വിഐസിയുടെ കാന്റീനില്‍ ലഭിക്കും. ആഘോഷങ്ങളോട് അനുബന്ധിച്ച് ഗാന്ധി ജയന്തിയും അന്താരാഷ്ട്ര അഹിംസാദിനവും ആചരിക്കും. ചടങ്ങുകള്‍ ഇന്ത്യന്‍ എംബസി ക്രമീകരിക്കും. രാജ്യാന്തരവേദികളില്‍ ഇന്ത്യാവാരം ആഘോഷിക്കുന്നതിന്റെ ആനന്ദത്തിലാണ് വിഐസിയിലെ ഇന്ത്യന്‍ സമൂഹം.

റിപ്പോര്‍ട്ട്: ജോബി ആന്റണി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code