Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തി

Picture

കോട്ടയം: റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികമേഖലയിലെ വന്‍ വിലയിടിവിനെതിരെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ 12 ഫൊറോന കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. അതിരൂപതാതല ഉദ്‌ഘാടനം കോട്ടയത്ത്‌ അതിരൂപത പ്രസിഡന്റ്‌ പ്രൊഫ. ജോയി മുപ്രാപ്പള്ളി നിര്‍വഹിച്ചു. റബര്‍ കര്‍ഷകരുടെനില സ്‌ഫോടനാത്മകമാണെന്നും കര്‍ഷകര്‍ക്ക്‌ ന്യായവില ലഭിച്ചില്ലെങ്കില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിരൂപതാ ജനറല്‍സെക്രട്ടറി തോമസ്‌ പീടികയില്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌. എം.എല്‍.എ., ബിനോയ്‌ ഇടയാടിയില്‍, തോമസുകുട്ടി മുളയ്‌ക്കല്‍, രാജു ആലപ്പാട്ട്‌, ഡോ. ലൂക്കോസ്‌ പുത്തന്‍പുരയ്‌ക്കല്‍, മോനിച്ചന്‍ കറ്റുവീട്ടില്‍, തങ്കച്ചന്‍ വാലയില്‍, ഷിജോ ഇടയാടിയില്‍, ജെയിംസ്‌ കൊച്ചിക്കുന്നേല്‍, തൊമ്മിക്കുഞ്ഞ്‌ വെട്ടിക്കാട്ട്‌, ജോസഫ്‌ പുറത്തേല്‍, ഷോണി പുത്തൂര്‍, ജോസ്‌ തൊട്ടിയില്‍, തോമസ്‌ കോട്ടൂര്‍, ജോസ്‌മോന്‍ പുഴക്കരോട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.


റിപ്പോര്‍ട്ട്‌: രാജു ആലപ്പാട്ട്‌
അതിരൂപത വര്‍ക്കിംഗ്‌ കമ്മറ്റി മെമ്പര്‍
9446196463



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code