യുട്ട: ബ്രിഗം യങ്ങ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ താടിവളര്‍ത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ഇതിനെതിരെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ പേപ്പറുകള്‍ കൊണ്ടുള്ള താടി ധരിച്ചു ബൈക്കുകളിലും, സ്ക്കേറ്റ് ബോര്‍ഡുകളിലുമായി പ്രൊവൊ സിറ്റി ലൈബ്രററിയില്‍ നിന്നും തുടങ്ങിയ പ്രതിഷേധം റാലി കോളേജ് ക്യാമ്പസില്‍ സമാപിച്ചു. ബൈക്ക് ഫോര്‍ ബിയേര്‍ഡ് എന്നാണ് ഈ റാലിയെ വിദ്യാര്‍ത്ഥികള്‍ വിശേഷിപ്പിച്ചത്.
ഞങ്ങള്‍ യൂണിവേഴ്സിറ്റിയെ സ്നേഹിക്കുന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി എന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. റാലിക്കു നേതൃത്വം നല്കിയ നേതാവ് ഷെയ്ന് പീറ്റേഴ്സണ് പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ പ്രവേശന സമയത്തു തന്നെ ഈ നിരോധനത്തെ കുറിച്ചു അറിവുള്ളതാണെന്ന് യൂണിവേഴ്സിറ്റി സ്പോക്ക് പേഴ്സണ്‍ കാരി ജെന്കിന്ഡ് പറഞ്ഞു.1940 ല്‍ നിലവിലുള്ള ഹോണര്‍ കോഡ് വിദ്യാര്‍ത്ഥികള്‍ ക്ലീന്‍ ഷേവ് ചെയ്യണമെന്ന നിബന്ധന നിലവിലുള്ളതാണെന്നും ഇവര്‍ പറഞ്ഞു. മോര്‍മണ്‍ മതവിഭാഗത്തിന്റെ ചുമതലയിലാണ് ഈ യൂണിവേഴ്സിറ്റി പ്രവര്‍ത്തിക്കുന്നത്.
Comments