Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാന്‍ബറയില്‍ പരി . കന്യാ മറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ വെള്ളി , ശനി ,ഞായര്‍ ദിവസങ്ങളില്‍   - ജോമി പുലവേലില്‍

Picture

 
കാന്‍ബറ : ആസ്‌ട്രേലിയന്‍  തലസ്ഥാനമായ കാന്‍ബറയിലെ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ പരി . കന്യാ മറിയത്തിന്റെയും  വി. അല്‍ഫോന്‍സാമ്മയുടെയും  തിരുന്നാള്‍ ഒക്ടോബര്‍ 3,4,5(വെള്ളി ,ശനി,ഞായര്‍ ) ദിവസങ്ങളില്‍ ആഘോഷിക്കും . ഇതിനു മുന്നോടി യായി ഒന്‍പതു ആഴ്ച്ച കളിലായി നടന്നുവന്ന വി . അല്‍ഫോന്‍സാമ്മയുടെ നവനാള്‍ നൊവേന  ആഘോഷമായ സീറോ മലങ്കര കുര്‍ബാനയോടെ സമാപിച്ചു.  സീറോ മലങ്കര സഭ ആസ്‌ട്രേലിയന്‍ ചാപ്ലിന്‍ ഫാ. സ്റ്റീഫന്‍  (അഡലയിഡ്) ന്റെ മുഖ്യ കാര്‍മ്മികതത്തില്‍ നടന്ന വി. കുര്‍ബാനയില്‍ ഫാ. ജോഷി തെക്കിനേടത്ത് സഹകാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ.വര്‍ഗീസ് വാവോലി നോവേനക്കു മുഖ്യകാര്‍മ്മികത്വം വഹിച്ചു.
 
നാലാം തീയതി  വെള്ളിയാഴ്ച വൈകുന്നേരം ആറിനു യാരലുംല സെന്റ്‌സ്  പീറ്റര്‍ ചന്നെല്‌സ്  പള്ളിയില്‍  തിരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ.വര്‍ഗീസ് വാവോലി തിരുന്നാള്‍ കൊടിയേറ്റും. അതിനു മുന്നോടിയായി ചെണ്ടമേളം നടക്കും. തുടര്‍ന്ന്  ഫാ. ടോമി പട്ടുമാക്കില്‍ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിച്ചു  സന്ദേശം നല്കും.  രണ്ടാം ദിവസമായ ശനിയാഴ്ച ഇടവക ദിനമായി ആഘോഷിക്കും. കാന്‍ബറ  സിറ്റിയിലെ ബ്രാട്ടെന്‍ മെറിചി കോളേജില്‍ ആണ് ഇടവക ദിനാഘോഷ പരിപാടികള്‍. രാവിലെ8.30 ന് വി.കുര്‍ബാന, ഒന്‍പതു മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും  വിവിധ കലാ കായിക മത്സരങ്ങള്‍,  വടംവലി മത്സരം. വൈകുന്നേരം അഞ്ചുമുതല്‍  വിവിധ കലാപരിപാടികള്‍, തുടര്‍ന്നു സ്‌നേഹവിരുന്ന് എന്നിവ നടക്കും.
 
പ്രധാന തിരുന്നാള്‍ ദിനമായ ഞായറാഴ്ച വൈകുന്നേരം ഉച്ചകഴിഞ്ഞ് 3.15 നു ചെണ്ടമേളം, 3.30നു സീറോ മലബാര്‍ മെല്‍ബോണ്‍ രൂപതാ വികാര്‍ ജനറല്‍ ഫാ. ഫ്രാന്‍സിസ് കോലെഞ്ചേരി ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. തിരുന്നാള്‍ ദിവസങ്ങളില്‍  ഇന്ത്യയില്‍ നിന്നും ഓസ്ട്രലിയയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തുന്ന വൈദികര്‍ തിരുന്നാള്‍ കര്‍മ്മങ്ങളില്‍  സഹകാര്‍മ്മികരാകും. തനി സുറിയാനി കത്തോലിക്കാ രീതിയില്‍ കേരളീയ തനിമ  പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടു തിരു സ്വരൂപങ്ങളും  മുത്തുക്കുടകളും പൊന്‍  വെള്ളി കുരിശുകളും കൊടിതോരണങ്ങളും  വാദ്യഘോഷങ്ങളും ആയി നടക്കുന്ന പ്രദക്ഷിണം തിരുന്നാളിന്റെ പ്രത്യേകതയാണ്. കാന്‍ബറയിലെ മലയാളി വൈദികരായ ഫാ. ജെയിംസ് .ടി. ആന്റണി സി.എം.ഐ,   ഫാ.ജോഷി തെക്കിനെടെത്ത്, 
ഫാ. ജോസഫ് പുന്നക്കുന്നെല്‍, ഫാ. സിജോ തെക്കെകുന്നേല്‍, ഫാ. ബോണി അബ്രഹാം എന്നിവര്‍ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്കും .
 
തിരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനായി  വികാരി  ഫാ. വര്‍ഗീസ് വാവോലിയുടെ നേതൃത്തത്തില്‍ 26 അംഗ കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നു . ജോയി  പാലിയക്കര , ടിജോ വര്‍ഗീസ്, ടോമി സെബാസ്റ്റ്യന്‍ , റീജോ ആഗസ്തി , പ്രിന്‍സ് പാലാട്ടി , ബിജു  ജോസഫ് , പി .വി .ജോര്‍ജ് , സോനാ ജെറി , ലാല്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code