Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അഴിമതിക്കാര്‍ക്ക്‌ ഇതൊരു താക്കീത്‌?   - എബി മക്കപ്പുഴ

Picture

`പല നാള്‍ കക്കും ഒരുനാള്‍ പിടിക്കപ്പെടും' പഴമൊഴികള്‍ പലതും ഒരുനാള്‍ യാഥാര്‌ത്യമാകും എന്നതിന്‌ ഉദാഹരണമാണ്‌ അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടേത്‌.പതിനെട്ടു വര്‍ഷത്തെ നീണ്ട വിചാരണക്ക്‌ ശേഷം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തെ ഞെട്ടിച്ച കോടതി വിധി യാണു നടപ്പിലാക്കിയത്‌. ആദ്യമായി മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപയുടെ സ്വത്ത്‌ സമ്പാദിച്ചുവെന്ന കേസിലാണ്‌ ബാംഗ്ലൂരിലെ പ്രത്യേക വിചാരണക്കോടതി ജഡ്‌ജി ജോണ്‍ മൈക്കിള്‍ ഡി'കുഞ്ഞ ജയലളിതയെ നാല്‌ വര്‌ഷം തടവിനും 100 കോടിരൂപ പിഴയടയ്‌ക്കാനും ശിക്ഷിച്ചത്‌. അഴിമതിക്കേസ്‌ ചരിത്രത്തിലെതന്നെ ഏറ്റവുംവലിയ പിഴയാണ്‌ കോടതി ചുമത്തിയത്‌.7402 നമ്പര്‍ തടവുകരിയായി ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര സെന്‌ട്രയല്‍ ജയിലിലില്‍ കഴിയുന്ന ഈ വനിതക്ക്‌ 66 മത്തെ വയസ്സില്‍ ഇത്തരത്തിലൊരു ഗതി ഒരിക്കലും അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇത്‌ ഒരു ഒറ്റപെട്ട സംഭവം മാത്രം. ഇതുപോലെ യുള്ള നൂറു കണക്കിന്‌ ജനപ്രധിനിധികള്‍ സ്വാധീനം ഉപയോഗിച്ചു രക്ഷപെട്ടു നില്‌ക്കുനന്നു. അവരൊക്കെ ഒരു നാള്‍ നിയമത്തിന്റെ പരിധിയില്‍ വരുമെന്നുള്ള സൂചന മാത്രമാണ്‌ ഈ സംഭവം വരച്ചു കാട്ടുന്നത്‌.
രാഷ്ട്രീയക്കാരും ജനപ്രതിനിധികളും എത്ര തന്നെ ജനപ്രിയരാണെങ്കിലും രാജ്യത്തെ നിയമത്തിന്‌ കീഴടങ്ങേണ്ടി വരുമെന്ന സൂചന കൂടിയാണ്‌ തമിഴരുടെ പ്രിയ അമ്മയുടെ ജയില്‍ വാസം കാട്ടി തരുന്നത്‌.ഇന്ത്യന്‍ നാഷണല്‍ ലോക്‌ ദളിന്റെ (ഐഎന്‌എകല്‍) ഓംപ്രകാശ്‌ ചൗത്താലയും രാഷ്ട്രീയ ജനതാ ദളി(ആര്‌ജെനഡി)ന്റെ ലാലു പ്രസാദ്‌ യാദവും ശിക്ഷിക്കപ്പെട്ടു.3000 ടീച്ചര്‌മാകരെ നിയമവിരുദ്ധമായി നിയമിച്ചതുമായി ബന്ധപ്പെട്ട വന്‍ അഴിമതിയാണ്‌ ചൗത്താലയെ കമ്പിയഴിക്കുള്ളിലെത്തിച്ചത്‌. ജനുവരി 2013ല്‍ വന്ന വിധിയനുസരിച്ച്‌ ചൗത്താലയ്‌ക്ക്‌ 10 വര്‌ഷംതകഠിനതടവാണ്‌ ലഭിച്ചത്‌.ലാലുവിനാകട്ടെ കാലിത്തീറ്റ കുംബകോണക്കേസില്‍ അഞ്ച്‌ വര്‌ഷാത്തെ തടവാണ്‌ ലഭിച്ചത്‌ അഴിമതിക്കേസുകളില്‍ ചൗത്താലയ്‌ക്കും ലാലുവിനും ശിക്ഷ വിധിച്ചത്‌ സിബിഐ പ്രത്യേക കോടതികളാണ്‌.

ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഒരു നേതാവിന്‌ കോടതി കടുത്ത ശിക്ഷ വിധിക്കുന്നത്‌ ഇന്ത്യന്‍ ചരിത്രത്തില്‍ ഇതാദ്യമാണ്‌.ജയലളിതയുടെ മുഖ്യമന്ത്രിപദവും നിയമസഭാ അംഗത്വവും ഇല്ലാതാകുമെന്നത്‌ തീര്‍ച്ച.

ജനപ്രാതിനിധ്യ നിയമത്തലെ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കപ്പെട്ടാല്‍ ഒരു രാഷ്ട്രീയ നേതാവിനും നിയമത്തിനതീതമായ ഒരു പരിരക്ഷയും ലഭിക്കില്ല. അധികാരവും പദവിയും ലഭിക്കുമ്പോള്‍ കോടികള്‍ സമ്പാദിക്കുവാനുള്ള വ്യഗ്രതയിലാണ്‌ ഇന്ന്‌ പല രാഷ്രീയക്കാരും ശ്രമിക്കുന്നത്‌. രാജ്യത്തിന്റെ ഉന്നമനമോ,പൊതുജന തലപര്യമോ ഇന്ന്‌ രാഷ്രീയക്കാര്‌ മറന്നു കൊണ്ടിരിക്കുന്നു. കസേരകള്‍ ഉറപ്പിക്കുന്നതിനും, ഭരണം പിടിച്ചു പറ്റുന്നതിനും ഏതു ഹീന പ്രവര്‌ത്തികലക്കും കൂട്ടുനില്‌ക്കാന്‍ ഇകൂട്ടര്‌ക്ക്‌ അറപ്പില്ല.നിയമം നിര്‌മാണം നടത്തേണ്ടവര്‍ നയമ വിരുദ്ധമായ മര്‌ഗ്ഗങ്ങളിലൂടെ കോടികള്‍ സമ്പാദിച്ചു കൂട്ടുന്നു.നിയമങ്ങള്‍ പലതും ഇന്ന്‌ സാധാരണ പൗരനു മാത്രമായി അവശേഷിച്ചിരിക്കുന്നു.മൂന്നു നേരം കഷ്ട്‌ടിച്ചു വയറു കഴിയുന്നവരും, ഉള്ളതു കൊണ്ട്‌ ദിവസങ്ങള്‍ തള്ളിവിടുന്നവരെ പിഴിഞ്ഞ്‌ സര്‌ക്കാ്ര്‌! വരുമാനം ഉണ്ടാക്കുമ്പോള്‍, ജനങ്ങള്‌ക്ക്‌ാ വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപെട്ടവര്‍ അനധികൃത മാര്‌ഗകങ്ങളിലൂടെ കോടികള്‍ സമ്പാദിക്കുന്നു.

തമിഴ്‌ ജനതയുടെ പ്രിയയായ അമ്മയുടെ ജയില്‍ ശിക്ഷ ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്‌. ജനധിപത്യ രാജ്യത്ത്‌ ജനപ്രധിനിധികള്‍ പാലിക്കേണ്ട മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ നിയമകുരുക്കുകളില്‍ അകപ്പെടും എന്ന്‌ ഒര്‌മിക്കുന്നത്‌ നല്ലതാണു. ഇതുപോലെ പല ജനപ്രീയരും നിയമത്തിന്റെ മുമ്പില്‍ മുട്ടു കുത്തെണ്ടി വരും. കരുതിയിരുക്കുക

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code