Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര് തേയോഫിലോസ് മെമ്മോറിയല് അനുസ്മരണവും എക്യൂമിനിക്കല് ക്വിസ് കോമ്പറ്റീഷനും

Picture

മനാമ: ആരാധന, പഠനം, സേവനം എന്നീ ആപ്ത വാക്ക്യങ്ങളെ ഉള്‌കൊണ്ട് കൊണ്ട് പ്രവര്ത്തിക്കുന്ന മലങ്കര ഓര്ത്തഡോക്‌സ് സഭയിലെ യുവജനങ്ങളുടെ സംഘടനയാണ് അഖില മലങ്കര ഓര്ത്തഡോക്‌സ് െ്രെകസ്തവ യുവജന പ്രസ്ഥാനം ( ഓ. സി. വൈ. എം). കേരളത്തിന് പുറത്ത് പ്രവര്ത്തിക്കുന്ന ഏറ്റവും നല്ല യുവജന പ്രസ്ഥാനം എന്ന അവാഡ് രണ്ട പ്രാവശ്യം ലഭിച്ച യൂണിറ്റാണ് ബഹറിന് ഓ. സി. വൈ. എം. ആരാധന, പഠനം, സേവനം എന്നിവയില് പഠനവുമായി ബന്ദപ്പെട്ട് കഴിഞ്ഞ ഏഴ് വര്ഷമായി 'സര്‌ഗോല്ത്സവം' എന്ന പേരില്, വിശുദ്ധ ബൈബിള്, സഭാ ചരിത്രം, ലോക ചരിത്രം എന്നിവ ഉള്‌ക്കൊള്ളിച്ച് കൊണ്ട് യൂണിറ്റ് അംഗങ്ങള്ക്കായി ക്വിസ് മത്സരം നടത്തി വരുന്നു.

'മലങ്കര ഓര്ത്തഡോക്‌സ് സഭയുടെ അംബാസിഡര്‍' എന്ന സ്ഥാനം വഹിക്കുകയും സഭയുടെ അങ്കമാലി, ബോബെ ഭദ്രാസനങ്ങളുടെ മെത്രാപോലീത്തയും ആയിരുന്ന കാലം ചെയ്ത ഭാഗ്യസ്മരണാഹനായ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര് തേയോഫിലോസ് തിരുമേനിയുടെ ഓര്മ്മക്കായ്, ബഹറനിലെ എക്യൂമിനിക്കല് സഭകളെ ഉള്‌കൊള്ളിച്ച് കൊണ്ട് 'മാര് തേയോഫിലോസ് മെമ്മോറിയല് എക്യൂമിനിക്കല് ക്വിസ് കോമ്പറ്റീഷന്' ഒക്ടോബര് മാസം പത്താം തീയതി ഉച്ചക്ക് 2 മണി മുതല് നടത്തുന്നു.

ബഹറിന് സെന്റ് മേരീസ് ഇനത്യന് ഓര്ത്തഡോക്‌സ് കത്തീഡ്രലില് വെച്ച് ഇടവക വികാരിയും പ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാദര് വര്ഗീസ് യോഹന്നാന് വട്ടപറമ്പിലിന്റെ അധ്യക്ഷതയില് കൂടുന്ന അനുസ്മരണ യോഗത്തില് മലങ്കര ഓര്ത്തഡോക്‌സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപന് അഭിവന്ദ്യ ഡോ. യൂഹാനോന് മാര് ദീയസ്‌കോറസ് മെത്രാപോലീത്ത മുഖ്യ പ്രഭാഷണം നടത്തും.
തുടര്ന്ന് നടക്കുന്ന ക്വിസ് മത്സരത്തില് ബഹറനിലെ എക്യൂമിനിക്കല് ദേവാലയങ്ങളില് നിന്നും മൂന്ന് ആളുകള് ഉള്ള രണ്ട് ടീം പങ്കെടുക്കും. രണ്ട് ടീമിന്റെയും ആകെ പോയന്റുകളുടെ അടിസ്ഥാനത്തില് ഒന്നും, രണ്ടും, മൂന്നും സ്ഥാനത്ത് വരുന്ന ഇടവകകള്ക്ക് ട്രോഫികള് നല്കും.

ഒന്നും, രണ്ടും, മൂന്നും സ്ഥാനത്ത് വരുന്ന വെക്തിഗത ടീമിന് യഥാക്രമം 150 ഡോളര്, 100ഡോളര്, 75ഡോളര് എന്നിങ്ങനെ സമ്മാനവും നല്കും എന്ന് ഭരവാഹികള് അറിയിച്ചു. കൂടുതല് വിവരങ്ങള്ക്ക് സെക്കട്ടറി ബിജു തങ്കച്ചന് (39735362), കോഡിനേറ്റര് സജി റ്റി. ശാമുവേല് (39292052)എന്നിവരുമായി ബന്ധപ്പെടുക.

വാര്‍ത്ത അയച്ചത്: ഡിജു ജോണ്‍ മാവേലിക്കര



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code