സട്ന: കല്‍ക്കട്ടാ ഭദ്രാസനത്തില്‍പ്പെട്ട സട്ന മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ ആചരിക്കുന്നു.
31ന് വൈകിട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥനയും, ഫാ. അജു കെ. വര്‍ഗീസിന്റെ വചനശുശ്രൂഷയും നടക്കും. നവംബര്‍ 1ന് വൈകിട്ട് 4.30ന് ഭാര്‍ഹട്ട് നഗറില്‍ നിന്നും പള്ളിയിലേക്ക് പദയാത്ര, 7.30ന് സന്ധ്യാപ്രാര്‍ത്ഥന. 2ന് രാവിലെ 8ന് വിശുദ്ധ കുര്‍ബ്ബാന, നേര്‍ച്ച എന്നിവ നടക്കും. പെരുന്നാള്‍ ദിവസം രാവിലെ വിശുദ്ധ കുര്‍ബ്ബായ്ക്ക് ഫാ. അജു കെ. വര്‍ഗീസ് മുഖ്യകാര്‍മികത്വം വഹിക്കും.
പെരുന്നാള്‍ നടത്തിപ്പിനുവേണ്ടി വികാരി ഫാ. ലിജു കെ. പൊന്നച്ചന്റെ നേതൃത്വത്തില്‍ ട്രഷറര്‍ റ്റി.ഒ. യോഹന്നാന്, സെക്രട്ടറി ഇ.കെ. തോമസ്, കണ്‍വീനര്‍മാരായ കെ.എസ്. ബാബു, വര്‍ഗീസ് കുര്യന്, ഷീലാ തോമസ്, അന്നമ്മ ഡെന്‍സി എന്നിവരടങ്ങുന്ന കമ്മിറ്റി പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
വാര്‍ത്ത അയച്ചത്: റ്റി.ഒ. യോഹന്നാന്
Comments