ഡല്‍ഹി: മയൂര്‍ വിഹാര്‍, ഫേസ് ത്രീ സെന്റ് ജെയിംസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.യാക്കോബ് ശ്ളീഹായുടെ 14ാമത് ഓര്‍മ്മപ്പെരുന്നാളിനും കണ്‍വന്‍ഷനും വികാരി ഫാ. ബിജു ഡാനിയേല്‍ കൊടിയേറ്റിയതോടുകൂടി തുടക്കമായി.
പെരുന്നാള്‍ ശുശ്രൂഷയ്ക്ക് ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. ഭദ്രാസന സെക്രട്ടറി വന്ദ്യ എം.എസ്. സ്കറിയാ റമ്പാന്, ഫാ. ബിജു ഡാനിയേല്‍, ഫാ. എബി ഫിലിപ്പ് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.
ഒക്ടോബര്‍ 15 മുതല്‍ 17 വരെ ദിവസങ്ങളിലെ ബൈബിള്‍ കണ്‍വന്‍ഷന്‍ഷന്‍ ഫാ. എബി ഫിലിപ്പ് കാര്‍ത്തികപ്പള്ളി നേതൃത്വം നല്‍കും. 18ന് വൈകിട്ട് റാസയും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. 19ന് രാവിലെ വി.മൂന്നിന്മേല് കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.
Comments