ചെങ്ങന്നൂര്‍: ചരിത്രം ഉറങ്ങുന്ന പുത്തന്‍കാവ് സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ഒരു ദിവസം ഒരു കുടക്കീഴില് ഒരേ മനസ്സോടെ ഒരേ ഭക്ഷണത്തിന്റെ ഭാഗഭാക്കുകളാകുവാന്‍ ഒക്ടോബര്‍ 19 ഞായറാഴ്ച രത്നദീപം നഗറില്‍ കത്തീഡ്രല്‍ ഫെസ്റ് 2014 നടത്തുന്നു.
19ന് രാവിലെ 7.15ന് ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി അദ്ധ്യാപകന് വന്ദ്യ റവ.ഡോ. യൂഹാനോന്‍ റമ്പാന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് ഭക്ഷണ സ്റാളിന്റെ ഉദ്ഘാടനം വന്ദ്യ റമ്പാച്ചന് നിര്‍വഹിക്കും. ഭക്ഷണ വിപണമേള പി.സി. വിഷ്ണുാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 9.30ന് വന്ദ്യ ഡോ.യൂഹാനോന്‍ റമ്പാന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം പ്രശസ്ത സിനിമാ താരം ടിനി ടോം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് കലാസന്ധ്യ കൊടുക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യും.
ജോസ് കെ.ജോര്‍ജ്ജ്, ഭദ്രാസന സെക്രട്ടറി തോമസ് കൊക്കാപറമ്പില്‍, നഗരസഭ ചെയര്‍പേഴ്സണ്‍ വല്‍സമ്മ ഏബ്രഹാം, പുത്തന്‍കാവ് മതിലകം ആരോഹണ മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. ഫിലിപ്പ് ഈശോ, ഇടവക വികാരി ഫാ. കെ.ജി. ചെറിയാന്, ട്രസ്റി കോശി ജോര്‍ജ്ജ്, ജോര്‍ജ്ജ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും.
കോല്‍കളി, കുങ്ഫു, നാടന്‍പാട്ട്, സിനിമാറ്റിക് ഡാന്‍സ്, ചെണ്ടമേളം, മാര്‍ഗ്ഗംകളി, കലാഭവന്‍ സിനാജിന്റെ വണ്‍മാന്‍ഷോ, കുട്ടികളുടെ കലാപരിപാടികള്‍, റിഥം സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഫ്യൂഷന്‍, പരിചമുട്ട്, ഗാനമേള എന്നിവ ഉണ്ടായിരിക്കും.
Comments