മയാമി: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഹൈന്ദവ സംഘടനയായ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) യുടെ 2015 ജൂലൈ നടക്കാനിരിക്കുന്ന എട്ടാമത് ദേശീയ കണ്‍വന്‍ഷന്റെ റീജിയണല്‍ രജിസ്ട്രേഷന് കിക്കോഫ്, കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ളോറിഡ (കെ.എച്ച്.എസ്.എഫ്) യുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 15-ന് വൈകുന്നേരം 5 മണി മുതല്‍ ഹോളിവുഡ് കമ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.
കെ.എച്ച്.എസ്.എഫ് പ്രസിഡന്റ് രാജ്കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി.എന്‍. നായര്‍, കെ.എച്ച്.എന്‍.എ ട്രഷറര്‍ രാജു പിള്ള, കെ.എച്ച്.എന്‍.എ മുന്‍ പ്രസിഡന്റും ഫോമാ പ്രസിഡന്റുമായ ആനന്ദന് നിരവേല്‍ എന്നിവരോടൊപ്പം ദേശീയ-പ്രാദേശിക നേതാക്കളും പങ്കെടുക്കും.
സൗത്ത് ഫ്ളോറിഡയില്‍ നിന്നും കെ.എച്ച്.എന്‍.എ ദേശീയ കണ്‍വന്‍ഷനിലേക്ക് പരാമാവധി പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടി നടത്തുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നല്ലവരായ എല്ലാ ഹിന്ദുമത വിശ്വാസികളേയും ആദരപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു. കെ.എച്ച്.എസ്.എഫ് സെക്രട്ടറി പത്മകുമാര്‍ കെ.ജി പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.
Comments