Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രക്തദാനം നടത്തി ജന്മദിനമാഘോഷിച്ച വിദ്യാര്‍ത്ഥി മാതൃകയായി

Picture

പാലാ: ജന്മദിനത്തില്‍ ആദ്യരക്തദാനം നടത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥി മാതൃകയായി. ചാവറ പബ്ലിക് സ്‌കൂളിലെ ക്ലാസ് ടു വിദ്യാര്‍ത്ഥി ഭരണങ്ങാനം തകിടിയേല്‍ അഡ്വ. സിബി മാത്യുവിന്റെയും മകന്‍ മത്തച്ചന്‍ തകടിയേലാണ് രക്തദാന സന്ദേശവുമായി ജന്മദിനാഘോഷം നടത്തിയത്.  18 വയസു മുതല്‍ 60 വയസുവരെയുള്ളവര്‍ക്കാണ് രക്തദാനം ചെയ്യാനാകുന്നത്.  ഇതുള്‍ക്കൊണ്ടുകൊണ്ടായിരുന്നു 18 വയസു പൂര്‍ത്തിയായ മത്തച്ചന്‍ രക്തദാനം നിര്‍വ്വഹിച്ചത്. പിതാവ് അഡ്വ. സിബി മാത്യു ഇതിനോടകം 22 തവണ രക്തം നല്‍കിയിട്ടുണ്ട്.  പിതാവ് ഇക്കാര്യത്തില്‍ പ്രചോദനമേകിയതായും മത്തച്ചന്‍ പറഞ്ഞു.  സഹോദരന്‍ തൊമ്മച്ചന്‍ തകിടിയേലും 18 വയസ്സു പൂര്‍ത്തീകരിക്കുമ്പോള്‍ രക്തദാനം നടത്താനുള്ള തയ്യാറെടുപ്പിലാണ്.

    ചാവറ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മാത്യു കരീത്തറയ്ക്കും മാതാപിതാക്കള്‍ക്കുമൊപ്പം പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലെ ബ്ലഡ് ബാങ്കിലെത്തിയാണ് രക്തദാനം നിര്‍വ്വഹിച്ചത്.

ഫോട്ടോ അടിക്കുറിപ്പ്

    ജന്മദിനത്തില്‍ രക്തദാനം നടത്തുന്ന വിദ്യാര്‍ത്ഥി മാത്തച്ചന്‍ തകിടിയേല്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code