Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിലിന്റെ പിതാവ് കെ.എ. ഏബ്രഹാം കള്ളിവയലില്‍ നിര്യാതനായി

Picture

ന്യൂഡല്‍ഹി: ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിലിന്റെ പിതാവും പ്രമുഖ പ്ലാന്ററുമായ കെ.എ. ഏബ്രഹാം കള്ളിവയലില്‍ (90) നിര്യാതനായി. സംസ്‌കാരം ഒക്‌ടോബര്‍ 22 ന് (ബുധന്‍) വൈകുന്നേരം 4.30 ന് പാലാ വിളക്കുമാടം സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയില്‍.

പാലാ കടപ്ലാമറ്റം മരുതുകുന്നേല്‍ ജേക്കബ് ചെറിയാന്റെ മകള്‍ അമ്മിണി(ക്ലാരക്കുട്ടി)യാണ് ഭാര്യ. മറ്റു മക്കള്‍: ഗീത പോള്‍ (റിട്ട. പ്രിന്‍സിപ്പല്‍ കണ്‍ട്രോളര്‍, കമ്യൂണിക്കഷന്‍ അക്കൗണ്ട്‌സ്, ചെന്നൈ), ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍ (വൈസ് പ്രിന്‍സിപ്പല്‍, പുഷ്പഗിരി മെഡിക്കല്‍ കോളജ്, തിരുവല്ല), ജോയി ഏബ്രഹാം കള്ളിവയലില്‍ (റിട്ട. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, മൂവാറ്റുപുഴ), ജോഷി ഏബ്രഹാം (സീനിയര്‍ മാനേജര്‍, ട്രാക്കോ കേബിള്‍സ് ലിമിറ്റഡ്, എറണാകുളം), അജിത് ഏബ്രഹാം (മൈക്കിള്‍, ഡിവിഷണല്‍ മാനേജര്‍, നാഷണല്‍ ഇന്‍ഷ്യുറന്‍സ് ലിമിറ്റഡ്, കോഴിക്കോട്), ബാബു ഏബ്രഹാം കള്ളിവയലില്‍ (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, എറണാകുളം), മിനി ഏബ്രഹാം (ടീച്ചര്‍, ലയോള സ്‌കൂള്‍, തിരുവനന്തപുരം), അഞ്ജു സുശീല്‍ (ചെന്നൈ).

മരുമക്കള്‍: പോള്‍ സെബാസ്റ്റ്യന്‍ (മാനേജിംഗ് ഡയറക്ടര്‍, വെന്‍സിസ് ഇന്‍ഡസ്ട്രീസ് ചെന്നൈ), ലൂസി റോയി കുടകശേരി (കോട്ടയം), ശശികല ജോയി കൊച്ചിക്കുന്നേല്‍ (റിട്ട. പ്രഫസര്‍, മൂവാറ്റുപുഴ), ടെറി ജോഷി കരുവേലിത്തറ (ടീച്ചര്‍, ടോക് എച്ച് സ്‌കൂള്‍, എറണാകുളം), ആശ അജിത് കളപ്പുരയ്ക്കല്‍ (പാലാ), മിനു ബാബു പാറയ്ക്കല്‍ (ആലുവ), സിന്ധു ജോര്‍ജ് എട്ടുകെട്ടില്‍ (ടീച്ചര്‍, റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഡല്‍ഹി), സുശീല്‍ ജോ കളരിക്കല്‍ (എഞ്ചിനീയര്‍, ചെന്നൈ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code