ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള 14 സഭകളുടെ സംയുക്ത സമ്മേളനവും, സഭാ യോഗവും ഐ.പി.സി. ഹേബ്രോന് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്നതാണ്. ചര്‍ച്ചിന്റെ വിലാസം 4660 സൗത്ത് സാല് ഹൂസ്റ്റണ്‍ പാര്യ്ക്ക്വേ ഈസ്റ്റ്, ഹൂസ്റ്റണ്‍, ടെക്സസ് 77048. ഒക്ടോബര്‍ 24 വെള്ളിയാഴ്ച ഫെലോഷിപ്പ് പ്രസിഡന്റ് ഡോ.കെ.സി. ചാക്കോ ഉല്‍ഘാടനം ചെയ്യും. വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ വൈകീട്ട് 7 മണി മുതല്‍ പൊതുയോഗങ്ങള്‍ ആയിരിക്കും.
ശനിയാഴ്ച ഉച്ചകഴിഞ്ഞു 4 മണിയ്ക്ക് സഹോദരിമാരുടെ പ്രത്യേക സമ്മേളനംഐ.പി.സി. ഹേബ്രോനില് വച്ചു നടക്കും. ശനിയാഴ്ച വൈകീട്ടും, ഞായറാഴ്ച രാവിലെയും യുവജനങ്ങള്‍ക്കായുള്ള പ്രത്യേകാല്‍ മീറ്റിംഗുകള്‍ എബനേസല് അസംബ്ലീസ് ഓഫ് ഗോഡില്‍ വച്ചു നടക്കുന്നതാണ്.
ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് ആരംഭിയ്ക്കും. ഈ സംയുക്ത സഭാ യോഗത്തില്‍ ഈ ഫെലോഷിപ്പിലെ എല്ലാ സഭകളും, സഭാശുശ്രൂഷകന്മാരും സംബന്ധിക്കും. വിശുദ്ധ തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും.
പ്രധാന പ്രാസംഗീകരായി റവ. ഗ്ളന്‍ ബടല്സ്കി, റവ.സാം ജോര്‍ജ്ജ്, സിസ്റ്റര്‍ അന്നമ്മ നൈനല്‍ എന്നിവര്‍ എത്തിച്ചേരും. ഈ ഫെലൊഷിപ്പിന്റെ നേതൃത്വം വഹിക്കുന്നവര്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. ചാക്കോ, വൈസ് പ്രസിഡന്റ് പാസറ്റര്‍ രജ്ഞന്‍ ചെറിയാന് സെക്രട്ടറി ജോസഫ് കുര്യന്, ട്രഷറാര്‍ ഏലിയസര് ചാക്കോ, സോംഗ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജോണ്‍ ഐസക്ക്, മിഡിയ കോഡിനേറ്റര്‍ ജോയ് തുമ്പമണ്‍, ചാരിറ്റി കോഡിനേറ്റര്‍ സി.ജി. ഡാനിയേല്‍ എന്നിവരാണ്.
ഏകദിന സമ്മേളനങ്ങള്‍ പാസ്റ്റേഴ്സ് സെമിനാറുകള്‍, സഹോദരി സമ്മേളനങ്ങള്‍ , യുവജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക മീറ്റിംഗ്കള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നു.
Comments