Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബ്രദര്‍ സണ്ണി സ്റ്റീഫന്‍ അമേരിക്കയില്‍ പര്യടനം പൂര്‍ത്തിയാക്കി യൂറോപ്പിലേയ്ക്ക്   - ഡോ. സന്തോഷ് ടി. ജോണ്‍

Picture

ചിക്കാഗോ: അമേരിക്കയിലെ വിവധ ദേവാലയങ്ങളില്‍ രണ്ടു മാസം നടത്തിയ കുടുംബ വിശുദ്ധീകരണ ധ്യാനത്തിനു ശേഷം പ്രശസ്ത വചന പ്രഘോഷകനും, സംഗീത സംവിധായകനും, കുടുംബ പ്രേഷിതനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ യൂറോപ്പിലെ ശുശ്രൂഷകള്‍ക്കായി പുറപ്പെട്ടു.

    ''പരമ സ്‌നേഹത്തിന്റെ ദൈവാനുഭവ ശാസ്ത്രം പണ്ഡിതരുടെ ചിന്തകളെപ്പോലും അതിശയിപ്പിക്കുന്ന ഉള്‍ക്കാഴ്ചകൊണ്ടും, ലാളിത്യം കൊണ്ടും, അനുഭവ പാഠങ്ങള്‍ കൊണ്ടും സമ്പന്നമാക്കി ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നല്‍കുന്ന ജീവിത സ്പര്‍ശിയായ ധ്യാന ചിന്തകള്‍, അനേക കുടുംബങ്ങള്‍ക്ക് തിരിച്ചറിവിലേയ്ക്കും, സമാധാനത്തിലേയ്ക്കും ദൈവകൃപയുടെ ആഴത്തിലേയ്ക്കും കടക്കാന്‍ പ്രേരണയും, പ്രത്യാശയും നല്‍കുന്നു. ഈ വചന വിരുന്നില്‍ പങ്കെടുത്ത് ജീവിതത്തിന് ആത്മീയ ഉണര്‍വും, തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും, ആത്മാഭിഷേകത്തിന്റെ നിറവും നേടണണെന്ന്'' മെസേജ് മിഷന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ റവ. ഫാ. ജോ. മണക്കുന്നേല്‍ അഭിപ്രായപ്പെട്ടു.

    ലുഗാനോ, സൂറിച്ച്, റോസമിസ്റ്റിക്ക, ഹൈഡല്‍ ബര്‍ഗ്, വിയന്ന തുടങ്ങിയ സ്ഥലങ്ങളിലെ ശുശ്രൂഷകര്‍ക്കു ശേഷം നവംബര്‍ 23-ാം തീയതി വത്തിക്കാനില്‍ ചാവറ അച്ചനേയും ഏവുപ്രാസ്യാമ്മയേയും വിശുദ്ധരായി നാമകരണം ചെയ്യുന്ന ശുശ്രൂഷകളില്‍ പങ്കെടുക്കും. തുടര്‍ന്ന് യു.കെ. യിലെ വിവിധ ദേവാലയങ്ങളില്‍ ഡിസംബര്‍ 23 വരെ കുടുംബ നവീകരണ സെമിനാറുകള്‍ നടത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

messagemission@hotmail.comn

www.themessagemission.org +91 944 715 4999



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code