ഡാളസ് : പന്ത്രണ്ട് മില്യണ്‍ ഡോളര്‍ സംഭാവന നല്കിയ ഇന്ത്യന്‍ ദമ്പതിമാരുടെ പേരില്‍ യൂണിവേഴ്സിറ്റി ഓഫ് ഡാളസ്സില്‍ കോള്ജ് ഓഫ് ബിസ്സിനസ് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ഡാളസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ നിര്‍മ്മാണ വിതരണ കമ്പനി എസ്ബി ഇന്റര്‍നാഷ്ണല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സതീഷ് ഗുപ്തയും, ഭാര്യ യാസ്മിന് ഗുപ്തയുമാണ്. 12 മില്യണ്‍ ഡോളര്‍ യു.റ്റി.ഡിക്ക് സംഭാവന നല്‍കിയത്. യൂണിവേഴ്സിറ്റിയുടെ 58 വര്‍ഷ ചരിത്രത്തില്‍ ഇത്രയും സംഖ്യ ഒന്നിച്ചു സംഭാവന ലഭിച്ച ആദ്യത്തെ സംഭവമാണിത്.
ഒക്ടോ.17ന് തറക്കല്ലിട്ട ഗുപ്ത കോളേജ് ഓഫ് ബിസിനസ്സില്‍, സയന്‍സില്‍ ബിരുദാന്തരബിരുദം, ബിസിനസ്സില്‍ ഡോക്ടേഴ്സ്, വിവിധ വിഷയങ്ങളില്‍ ബിരുദം തുടങ്ങിയ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരിക്കും.
സതീഷും, ഭാര്യ, യാസ്മിനും എം.ബി.എ. ബിരുദം കരസ്ഥമാക്കിയ യൂണിവേഴ്സിറ്റി ഓഫ് ഡാളസ്സിനു സംഭാവന നല്‍കുന്നതിനും, കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിനും പ്രധാന പങ്കുവഹിക്കുവാന്‍ കഴിഞ്ഞതില്‍ ചടങ്ങില്‍ പങ്കെടുത്ത ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു.
“യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം എഴുതി ചേര്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനും, ഭാഗഭാക്കാവുന്നതിനും സാധിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു” യു.റ്റി.ഡി. പ്രസിഡന്റ് തോമസ് ഡബ്ല്യൂ കീഫി പറഞ്ഞു.
ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് നോര്‍ത്ത് ടെക്സസ് പ്രൈമറി ക്ലിനിക്ക്, ആര്യ സമാജ് കാന്‍സര്‍ ക്ലിനിക്ക് എന്നിവര്‍ക്ക് ഗുപ്താ അഗര്‍വാള്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന് സാമ്പത്തിക സഹായ നല്‍കുന്നുണ്ട്.
Comments