Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പദ്യവും ഗദ്യവും ഒന്നിച്ചുപോകുമ്പോള്‍!!   - അനില്‍ പുത്തന്‍ചിറ

Picture

അമേരിക്കയിലെ മുഖ്യധാര വിഭാഗത്തിലുള്ള പല ലേഖകരും ഒരുപുതിയ എഴുത്ത് ശൈലി പരീക്ഷണത്തിലാണെന്നു തോന്നുന്നു. എന്തിനും ഏതിനും പാട്ടിനെ കൂട്ട്പിടിക്കുന്ന വേറിട്ട ശൈലി!!

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേര്‍സി നടത്തിയ വസന്തോത്സവത്തിലെ "അമ്മമരെ ആദരിക്കല്‍' ലോകത്തെ അറിയിക്കാന്‍ മിഷിഗനില്‍നിന്നുള്ള എന്റെ പ്രീയസുഹൃത്ത് വിനോദ് കൊണ്ടൂര്‍ കൂട്ട്പിടിച്ചതു ഇരയിമ്മന്‍ തമ്പിയുടെ "ഓമനതിങ്കള്‍കിടാവോ നല്ല കോമളതാമരപൂവോ, പൂവില്‍നിറഞ്ഞമധുവോ പരിപൂര്‍ണേന്ധു തന്റെ നിലാവോ' എന്നവരികള്‍ ആയിരുന്നു.

ന്യൂജേഴ്‌സിയിലെ ജോസ് സ്റ്റീഫെന്‍ പിന്റോ പത്തു ക്രിസ്തീയഗാനങ്ങള്‍ വെച്ച് ഒരുപരമ്പര തന്നെഎഴുതി. സദസ്യരെ കുടുകുടെചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു ഹാസ്യസാമ്രാട്ട് രാജു മൈലപ്ര, ബിഷപ്പ് ജോയി ആലപ്പാട്ട് പിതാവിനെപറ്റി എഴുതാനും ആശ്രയിച്ചത് പിതാവിന്റെ സ്വന്തം ഗാനംതന്നെ.

കാനായിലെ കല്യാണ നാളില്‍
കല്‍ഭരണിയിലെവെള്ളം മുന്തിരിനീരായ്
വിസ്മയത്തില്‍ മുഴുകിലോകരന്ന്
വിസ്മൃതിയില്‍ തുടരുംലോകമിന്ന്
മഹിമകാട്ടിയേശുനാഥന്‍.....

വായനവളരാന്‍ മാറ്റങ്ങള്‍എപ്പോഴും നല്ലതിന്. വളരെവേഗംഅന്യംനിന്ന്‌പോകാന്‍സാധ്യതഉള്ള, എഴുത്തെന്ന കലയെ പുതിയതലങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഈ എഴുത്ത്കാര്‍ ഒരുമാതൃകയാവട്ടെ.

ന്യൂജേഴ്‌സിയില്‍ നിന്ന് അനില്‍ പുത്തന്‍ചിറ

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code