സന്ലിയന്ഡ്വൊ(കാലിഫോര്‍ണിയ): ലോകവ്യാപകമായി സി.എന്‍.എന്‍. പ്രഖ്യാപിച്ച ലെ ഓഫ് സി.എന്‍.എന്‍. ചാനലില്‍ ഇന്ത്യന്‍ അമേരിക്കന്‍ ന്യൂറോ സര്ജന് ഡോ.സജ്ഞയ് ഗുപ്ത നടത്തിവന്നിരുന്ന ഷൊയെ പ്രതികൂലമായി ബാധിച്ചു. തല്ക്കാലം ഈ ഷൊ നിര്‍ത്തിവെക്കുന്നതിനാണ് സി.എന്‍.എന്നിന്റെ തീരുമാനം. നാലു പ്രധാന ഷോകളാണ് സി.എന്‍.എന്‍ നിര്‍ത്തിവെച്ചത്. അമേരിക്കയിലെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ ആസ്വദിച്ചിരുന്ന ബുധനാഴ്ച ദിവസങ്ങളിലെ ക്രോസ്ഫയര്, അണ്‍ഗാര്‍ഡഡ്, സി.എന്‍.എന്‍.മണി, സജ്ഞയ് ഗുപ്ത എം.ഡി. തുടങ്ങിയ ഷോകളാണ്.
ലോസ് ആഞ്ചല്‍സിലെ എന്റര്ടെയ്ന്മെന്റ് യൂണിറ്റ് അടച്ചു പൂട്ടിയതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് സി.എന്‍.എന്‍. വക്താവ് അറിയിച്ചു.
സി.എന്‍.എന്നില്‍ ചിലവു ചുരുക്കുന്നതിന്റെ ഭാഗമായി മൂന്നൂറു മുതല്‍ 4,000 ജീവനക്കാരാണ് പിരിച്ചുവിടാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
“സജ്ഞയ് ഗുപ്ത എം.ഡി” ഷൊ നിര്‍ത്തലാക്കിയെങ്കിലും ഡോ.ഗുപ്തയെ ഇപ്പോള്‍ അമേരിക്കക്ക് ഭീഷിണിയുയര്‍ത്തുന്ന ഇമ്പോള വൈറസിനെക്കുറിച്ചു ചര്‍ച്ച നടത്തുന്നതിന് നിയോഗിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് 4.30നും, തുടര്‍ന്ന് ഞായറാഴ്ച 7.30ന് വീണ്ടും കാണിക്കുന്ന സജയ് ഗുപ്ത എംഡിഷോക്ക് അമേരിക്കയില്‍ മാത്രമല്ല എല്ലാ രാജ്യങ്ങളിലും ലഷക്കണക്കിന് പ്രേക്ഷകരാണുള്ളത്.
Comments