Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അര്‍ത്ഥമില്ലാത്ത ഉപദേശങ്ങള്‍, ആര്‍ക്കും വേണ്ടാത്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍   - ബ്ലെസണ്‍ ഹൂസ്റ്റണ്‍

Picture

അഭിപ്രായം പറയാന്‍ ഏതൊരു വ്യക്തിക്കും അവകാശമുണ്ട്‌. എന്നാല്‍ അത്‌ മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പിക്കുന്നു രീതിയിലാകരുത്‌. മറ്റൊരാളുടെ അവകാശത്തിനുമേലുള്ള കടന്നാക്രമണവുമാകരുത്‌. ഇതാണ്‌ പൊതുനീതി. ഈ അടുത്ത സമയത്ത്‌ ഗായകന്‍ യേശുദാസ്‌ കേരളത്തിലെ സ്‌ത്രീകള്‍ ജീന്‍സിടരുതെന്നും ജീന്‍സിട്ടതുകൊണ്ടാണ്‌ കേരളത്തില്‍ സ്‌ത്രീപീഡനങ്ങള്‍ കൂടുന്നതെന്നുമുള്ള തരത്തില്‍ ഒരു പ്രസ്‌താവന നടത്തുകയുണ്ടായപ്പോള്‍ അതിനെതിരെ പലരും രംഗത്തുവരികയും അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്‌തപ്പോള്‍ അറിയാതെ മനസ്സില്‍ തോന്നിയതാണിത്‌. യേശുദാസ്‌ ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ടെങ്കില്‍ അത്‌ അങ്ങേയറ്റം തെറ്റായ ഒന്നൊന്നതില്‍ യാതൊരു സംശയവുമില്ല. അദ്ദേഹം ഈ അഭിപ്രായ പ്രകടനം നടതതിയത്‌ എന്തിന്റെയെങ്കിലും അടിസ്ഥാനത്തിലാണോയെന്ന ചോദ്യത്തിന്‌ ഉത്തരം പറയേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനെണ്ട. സാങ്കേതികമായി ഇതിനെന്തെങ്കിലും കണ്ടെത്തലുകളും പഠനങ്ങളും നടത്തിയിട്ടാണോ അദ്ദേഹം കേരളത്തിലെ സ്‌ത്രീകളുടെ ജീന്‍സിടീലിനെതിരെ പ്രസ്‌താവന നടത്തിയത്‌. അങ്ങനെയല്ലെങ്കില്‍ അത്‌ അടിസ്ഥാനമില്ലാത്തതായി മാത്രമെ കാണാന്‍ കഴിയൂ.

സ്‌ത്രീ പീഡനങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുന്നത്‌ അവിടെയുള്ള സ്‌ത്രീകള്‍ ജീന്‍സിടുന്നതുകൊണ്ടാണെന്ന്‌ യേശുദാസ്‌ വ്യക്തമാക്കുമ്പോള്‍ വിതുരയിലും സൂര്യനെല്ലിയിലും കവിയൂരിലും കോഴിക്കോട്ടും സ്‌ത്രീപീഡനം നടന്നത്‌ എന്തുകൊണ്ടാണ്‌. ജീന്‍സ്‌ കേരളത്തിലെ സ്‌ ത്രീകളുടെ ഇടയില്‍ പ്രചരണം നേടുന്നതിന്‌ മുന്‍പെ നടന്ന സംഭവങ്ങളാണ്‌. മേല്‍പ്പറഞ്ഞ പീഡനകേസുകളിലെ ഇരയായ പെണ്‍കുട്ടികളില്‍ പലരും മാധ്യമങ്ങള്‍ക്കു മുന്‍പില്‍ തങ്ങളുടെ കഥ വിവരിക്കാന്‍ വന്നപ്പോഴേക്ക്‌ മാന്യമായതെന്നു പറയുന്ന സാരിയും ചുരിദാറും ധരിച്ചുകൊണ്ടായിരുന്നു വന്നതെന്ന്‌ ഇപ്പോള്‍ ഓര്‍ക്കുകയാണ്‌. ഈ പീഡനങ്ങളിലേക്ക്‌ പ്രതികളായവര്‍ രാഷ്‌ട്രീയക്കാരും ഭരണാധികാരികളും പോലീസ്‌ ഉന്നതരും കോളേജ്‌ പ്രൊഫസറുമാരും എന്തിനെ ചലച്ചിത്ര മേഖലയിലുള്ളവരുമാണ്‌ ഈ പീഡനത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികള്‍ ജീന്‍സിട്ടതുകൊണ്ടാണ്‌ പീഡിപ്പിക്കപ്പെട്ടതെന്ന്‌ പോലീസ്‌ കണ്ടെത്തുകയോ ക്രിമിനോളജിസ്റ്റുകളുടെ വിലയിരുത്തലുകളിലോ പറഞ്ഞിട്ടില്ല.

ജനിച്ചു വീഴുന്ന പെണ്‍കുട്ടികളെപോലും പീഡിപ്പിക്കുന്ന സ്ഥിതിയാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. ഏതാനം നാളുകള്‍ക്കു മുന്‍പു എണ്‍പതില്‍ കൂടുതല്‍ പ്രായമായ ഒരു സ്‌ത്രീയെ ഒരു കാമഭ്രാന്തന്‌ അതിക്രൂരമായി കേരളത്തില്‍ പീഡിപ്പിക്കുകയുണ്ടായി. എവിടെയാണെന്ന്‌ കൃത്യമായി ഓര്‍ക്കുന്നില്ല. ജനിച്ചു വീഴുന്ന കുഞ്ഞും എണ്‍പത്‌ കഴിഞ്ഞ വൃദ്ധയും എന്തായാലും കേരളത്തില്‍ ജീന്‍സിടുമെന്ന്‌ തോന്നുന്നില്ല. അവരെയോക്കെ പീഡിപ്പിച്ചത്‌ ജീന്‍സ്‌ എന്ന യേശുദാസ്‌ പറയുന്ന വില്ലനാണോ. യേശുദാസ്‌ പാടികൊടുക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടികള്‍ ചിലപ്പോള്‍ അല്‌പവസ്‌ത്രധാരികളായി വരാറുണ്ട്‌. അപ്പോള്‍ അവരൊന്നും പീഡിക്കപ്പെടാത്തതെന്തുകൊണ്ട്‌. കേരളത്തിലെ പല ചാനലുകളിലും അവതാരകരായി എത്തുന്ന സ്‌ ത്രീകളില്‍ പലരും ജീന്‍സോ പാന്റ്‌സോ ഇട്ടുകൊണ്ടാണ്‌ പ്രത്യക്ഷപ്പെടാറ്‌. ചിലരുടെ വേഷം കണ്ടാല്‍ കുടുംബമായിരുന്നു കാണാന്‍പോലും കഴിയാത്തത്രയെന്നു പറയാം. അപ്പോള്‍ കേരളത്തിലെ സ്‌ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത്‌ വേഷം കൊണ്ടല്ല വൈകല്ല്യം നിറഞ്ഞ സ്വഭാവം കൊണ്ടാണെന്ന്‌ തന്നെ പറയാം. ജീന്‍സിനെ പഴിചാരി കേരളത്തിലെ പീഢനങ്ങളെ ലഘൂകരിക്കാന്‍ ശ്രമിക്കുംമുന്‍പ്‌ യേശുദാസ്‌ ഈ പറഞ്ഞതിലെന്തെങ്കി ലും സത്യമുണ്ടോയെന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.

നാട്ടുകാരെ നല്ല നടപ്പിന്‌ ഉപദേശിക്കുംമുന്‍പ്‌ വീട്ടുകാരെയായിരുന്നു ആദ്യം ഉപദേശിക്കേണ്ടിരുന്നതെന്നാണ്‌ പലരും തുറന്നു പറഞ്ഞത്‌. അദ്ദേഹത്തിന്റെ മരുമകള്‍ ജീന്‍സില്‍ തന്നെയാണ്‌ കൂടുതല്‍ നേരവുമത്രെ. തന്റെ മുന്‍പില്‍ കൂടി ജീന്‍സിട്ടുകൊണ്ട്‌ തേരാപാര നടക്കുമ്പോള്‍ ഒരിക്കലെങ്കിലും ഈ ജീന്‍സിടീല്‍ ഇത്രയൊക്കെ കുഴപ്പം സൃഷ്‌ടിക്കമെന്ന്‌ നയത്തില്‍ ഉപദേശിക്കാമായിരുന്നു. വീട്ടില്‍ ഒരു നിയമം നാട്ടില്‍ മറ്റൊരു നിയമം എന്നത്‌ ആദര്‍ശത്തിന്റെതും സഹജീവിസ്‌നേഹത്തിന്റെതുമായി കാണാ ന്‍ കഴിയില്ല. യേശുദാസിന്റെ ഭാര്യ അമേരിക്കയിലെത്തുമ്പോള്‍ ഇവിടുത്തെ വീഥികളില്‍ കൂടി നടക്കുമ്പോള്‍ നെടുനീളന്‍. സാരിയോ ചുരിദാറോ ധരിച്ചുകൊ ണ്ടോ ആണോ എപ്പോഴും നടക്കുന്നതെന്നാണ്‌ പലരുടെ ചോദ്യം. സ്വന്തം കണ്ണില്‍ മരമിരുന്നിട്ട്‌ അന്യന്റെ കണ്ണിലെ ചെറിയ കരട്‌ എടുക്കുന്നതിന്‌ തുല്ല്യമായിപ്പോയി ഇതത്രെ.

വസ്‌ത്രധാരണ രീതി മാറ്റണമെന്ന്‌ പറഞ്ഞതിനേക്കാള്‍ പറയേണ്ടിയിരുന്നത്‌ മലയാളിയുടെ മനോഭാവം മാറ്റണമെന്നായിരുന്നു. ഏത്‌ വസ്‌ത്രം ധരിച്ചാലും അതില്‍ കൂടിയൊക്കെ സ്‌ത്രീയുടെ നഗ്നത കാണാന്‍ ശ്രമിക്കുന്ന കവലകള്‍തോറും ജോലിയും വേലയുമില്ലാതെ തെണ്ടിനടക്കുന്ന ഞരമ്പുരോഗികള്‍ കേരളത്തില്‍ ധാരാളമുണ്ടെന്ന്‌ യേശുദാസിന്‌ ഒരു പക്ഷെ അറിയില്ലായിരിക്കാം.പര്‍ദയിട്ടാല്‍പോലും അതില്‍ കൂടി നഗ്നത കാണുകയും കമന്റുകള്‍ അടിക്കുകയും ചെയ്യുന്നവരും സ ത്രീയെ പൊതുനിരത്തില്‍പോലും അപമാനിക്കുന്ന ഈ ഞരമ്പുരോഗികള്‍ക്ക്‌ ഉപദേശം കൊടുക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്‌.
സ്‌ത്രീയെ പീഡിപ്പിച്ചും പേടിപ്പിച്ചം സുഖം നേടിയവര്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ വാഴുകയും മാന്യന്‍മാരായി സമൂഹത്തില്‍ വാണരുളുന്നവര്‍ക്കും കൊടുക്കാമായിരുന്നു ഒരുപദേശം ഉപദേശത്തിന്‌ മറുപദേശം പറഞ്ഞുവെന്നെയുള്ളൂ. ജീന്‍സ്‌ എന്ന കൊടുംവില്ലനെ അകറ്റാന്‍ പറയുമ്പോള്‍ അദ്ദേഹത്തിനും ഒരു തീരുമാനമെടുക്കാം ഇനിം ജീന്‍സിട്ടുകൊണ്ട്‌ ഏതെങ്കിലും നടി മലയാള സിനിമയില്‍ അഭിനയിച്ചാല്‍ താന്‍ ആ ചിത്രത്തിനുവേണ്ടി പാടില്ലയെന്ന്‌. ഇന്ന്‌ ലോകത്ത്‌ ഏറ്റവുമധികം കിട്ടുന്നതും യാതൊരു വിലയുമില്ലാത്ത ആര്‍ക്കും എപ്പോഴും നല്‍കാവുന്നതുമായ കാര്യമാണ്‌ ഉപദേശം. അതിന്‌ യാതൊരു മുതല്‍മുടക്കുമില്ല. ഇന്ന്‌ ആളുകള്‍ ഏറ്റവുമധികം വെറുക്കുന്നതും ഉപദേശങ്ങളാണ്‌ അര്‍ത്ഥമില്ലാത്ത ഉപദേശങ്ങള്‍ ആരും കണക്കാക്കാന്‍ കൂട്ടാക്കാത്ത കാലമാണ്‌ ഇതെന്ന്‌ ഇനിയെങ്കിലും ഉപദേശികള്‍ മനസ്സിലാക്കണം ആര്‌ ഉപദേശിക്കുന്നുയെന്നതിനേക്കാള്‍ എന്ത്‌ ഉപദേശിക്കുന്നുയെന്നതാണ്‌ ഈ കാലഘട്ടത്തിലെ ചിന്താഗതി.

അമ്മയെ തല്ലിയാലും രണ്ട്‌ വിധം എന്നപോലെ ജീന്‍സ്‌ വിവാദത്തിനും പല അഭിപ്രായങ്ങള്‍ പലരും പറയുകയുണ്ടായി. ചലച്ചിത്രനടന്‍ സലീംകുമാര്‍ പറഞ്ഞതായി അഭിപ്രായ പ്രകടനത്തോട്‌ തീര്‍ത്തും യോജിക്കാന്‍ കഴിയില്ല. വിദേശി ഇടുന്ന അടിവസ്‌ത്രം മലയാളി പെണ്‍കുട്ടികളുടെ പുറംവസ്‌ത്രമാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്‌. ജീന്‍സ്‌ വിവാദത്തെ പിന്‍തുണച്ചുകൊണ്ട്‌ പറഞ്ഞപ്പോഴായിരുന്നു അദ്ദേഹം ഈ അഭിപ്രായ പ്രകടനം കാഴ്‌ചവെച്ചത്‌. വിദേശത്തെ ഏത്‌ വസ്‌ത്രമിട്ടുകൊണ്ട്‌ സ്‌ത്രീപോയാലും പൊതുജനം മറ്റൊരു കണ്ണുകൊണ്ട്‌ കാണാറില്ല. കാരണം ജനത്തിന്‌ അതൊന്നും ഒരു വലിയ കാര്യമല്ല. അമേരിക്കയിലും യുറോപ്പി ലും എത്രയോ രീതിയിലുള്ള വേഷങ്ങളാണ്‌ ധരിക്കുന്നത്‌ സ്‌ത്രീകള്‍. അടിവസ്‌ത്രത്തിന്‌ തുല്യമായതുപോലും അവിടെ സ്‌ത്രീ കള്‍ ധരിക്കാരുണ്ട്‌.

സ്‌ത്രീകള്‍ അത്തരത്തിലുള്ള വസ്‌ത്രം ധരിച്ചാല്‍ അവരെ തന്നെ ആരെങ്കിലും നോക്കിയിരിക്കുമെന്ന്‌ തോന്നുന്നില്ല. ഞാന്‍ ജോലി ചെയ്യുന്നത്‌ അമേരിക്കയിലെ ഒരു യൂണിവേഴ്‌സിറ്റികളില്‍ ഒന്നിലാണ്‌ അവിടുത്തെ വേഷവിധാനം വളരെ മോശമായ രീതിയില്‍ ചെയ്‌ത പല കുട്ടികളും വരാറുണ്ട്‌. ആരെങ്കിലും അവരെ തന്നെ തുറിച്ച്‌ നോക്കുന്നതായി കണ്ടിട്ടില്ല. കളിയാക്കിയതായി കണ്ടിട്ടുമില്ല. കേരളത്തിലായിരുന്നുയെങ്കില്‍ അവിടെ പഠിക്കുന്ന ആണ്‍കുട്ടികളെല്ലാം അവരെ ചുറ്റിപറ്റി നടക്കു്‌ം.. പിന്നെ സലീംകുമാറിനോട്‌ ഒരു കാര്യം കൂടി പറയട്ടെ. അദ്ദേഹം പറഞ്ഞ ആ സംസ്‌കാരം കേരളത്തില്‍ കൊണ്ടുവന്നതിന്റെ പ്രധാനപങ്ക്‌ കേരളത്തില്‍ ഇപ്പോഴുള്ള ന്യൂജനറേഷന്‍ സിനിമകളാണെന്നും പറയാം.

ഇതിനെക്കാള്‍ ഏറെ രസകരമായ മറ്റൊരുപദേശം കേരളത്തിലെ ഒരു പ്രശസ്‌തയായ അവതാരിക മാധ്യമങ്ങളില്‍കൂടി നടത്തുകയുണ്ടായി പ്രൈമറി വിദ്യാഭ്യാസം തുടങ്ങുമ്പോള്‍ മുതല്‍ കുട്ടികള്‍ക്ക്‌ ലൈംഗിക വിദ്യാഭ്യാസവും കോണ്ടത്തെകുറിച്ച്‌ അവബോധവും നല്‍കണമെന്നായിരുന്നു അവരുടെ ആ ഉപദേശം. പാശ്ചാത്യരാജ്യങ്ങളില്‍ മിഡില്‍ സ്‌കൂള്‍ തുടങ്ങും മുതല്‍ ലൈംഗീക വിദ്യാഭ്യാസം നല്‍കാറുണ്ട്‌. ഏതെങ്കിലും രാജ്യത്തെ പ്രൈമറി മുതല്‍ അതുണ്ടോയെന്ന്‌ സംശയമാണ്‌. പ്രൈമറി എന്ന്‌ അവര്‍ ഉദ്ദേശിക്കുന്നത്‌ ഒന്നാം ക്ലാസ്സുമുതലാണോ എന്ന്‌ അവര്‍ വ്യക്തമാക്കിയിട്ടല്ല. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ എന്ത്‌ ലൈംഗിത വിദ്യാഭ്യാസം പഠിപ്പിക്കണമെന്നാ ണ്‌ അവര്‍ ഉദ്ദേശിക്കുന്നത്‌. അക്ഷരം കൂട്ടിവായിക്കും മുന്‍പെ ഇതൊക്കെ പറഞ്ഞുകൊടുക്കണമെന്ന്‌ ഉപദേശിക്കുമ്പോള്‍ അത്‌ ഗ്രഹിക്കാനുള്ള കഴിവ്‌ ആ കുരുന്നുകള്‍ക്കുണ്ടോയെന്ന്‌ ചിന്തിക്കേണ്ടതാണ്‌. ഒന്നുമൊന്നും രണ്ട്‌ എന്ന്‌ പഠിക്കുന്നതിനുമുന്‍പ്‌ തന്നെ ജീവജാലങ്ങളുടെ സൃഷ്‌ടിയെക്കുറിച്ച്‌ പഠിപ്പിച്ച്‌ ഈ കാര്യത്തില്‍ അവനില്‍ അവബോധം സൃഷ്‌ടിച്ചെടുക്കാം. ലൈംഗീകവിദ്യാഭ്യാസത്തെ കുറിച്ചും കോണ്ടത്തെ കുറിച്ചും പ്രൈമറിയില്‍ മുതല്‍ പഠിപ്പിക്കണമെന്ന്‌ പറയുമ്പോള്‍ ഒരു കാര്യംകൂടി പറയട്ടെ കേരളത്തിലെ ഇപ്പോഴത്തെ വിദ്യാഭ്യാസരീതി, പഠിപ്പിച്ചുകൊടുത്താല്‍ പോരാ അത്‌ കാണിച്ചുകൊടുക്കുകയും ചെയ്യണമെന്നാണ്‌. മാവിലുണ്ടാകുന്ന മാങ്ങ എങ്ങനെ പറിക്കണമെന്നു പഠിപ്പിക്കുന്നതോടൊപ്പം അത്‌ പറിക്കുന്നത്‌ എങ്ങനെയെന്ന്‌ കാണിച്ചും കൊടുക്കണം അധ്യാപകന്‍.

അങ്ങനെയാണ്‌ കേരളത്തിലെ ഇപ്പോഴത്തെ പ്രൈമറി വി ദ്യാഭ്യാസരീതി. ഇവിടെയും ഈ രീതി തുടരണമെന്ന്‌ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാലത്തെ സ്ഥിതയൊന്ന്‌ ആലോചിച്ച്‌ നോക്കുക. ഞാന്‍ എങ്ങനെ ഉണ്ടായിയെന്ന്‌ ചോദിച്ച്‌ പല മാതാപിതാക്കളെ കുട്ടികള്‍ തൃശങ്കു സ്വര്‍ക്ഷത്തിലാക്കിയത്‌ പലരും പറഞ്ഞിട്ടുണ്ട്‌. അപ്പോള്‍ ഇതും കൂടിയാകുമ്പോള്‍ സാറിനോട്‌ ചോദിക്കുന്നതിനെക്കാള്‍ ചോദ്യം കുട്ടികള്‍ മാതാപിതാക്കളോട്‌ ചോദിക്കുമെന്നതാണ്‌ ഏറെ രസകരം. അതില്‍ അവരെ കുറ്റം പറയേണ്ട കാര്യമില്ല. കാരണം ബാല്യകാലത്താണ്‌ അറിയാനുള്ള ആ ഗ്രഹം തുടങ്ങുന്നത്‌. തങ്ങളുടെ സംശയം തീര്‍ക്കാന്‍ മാതാപിതാക്കളോട്‌ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചാല്‍ അവര്‍ ഉത്തരം പറയാനാകാതെ ത്രിശ ങ്കു സ്വര്‍ക്ഷത്തിലല്ല യഥാര്‍ത്ഥ സ്വര്‍ക്ഷത്തില്‍ തന്നെ പോകും.

ലൈംഗീക വിദ്യാഭ്യാസം പ ഠിപ്പിക്കുകയും അതിന്‌ അവബോധം സൃഷ്‌ടിച്ചെടുക്കുകയും ചെയ്യുക തന്നെ വേണം. അത്‌ ഗ്രഹിക്കാനുള്ള പ്രായംതൊട്ട്‌. ഇല്ലെങ്കില്‍ അത്‌ ഗുണത്തേക്കാളെറേ ദോഷം തന്നെ വരുത്തുമെന്നതിന്‌ യാതൊരു സംശയവുമില്ല. അഭിപ്രായങ്ങള്‍ ആര്‍ക്കും നടത്താം. പക്ഷെ അത്‌ ആരെങ്കിലും അംഗീകരിക്കുന്നുണ്ടോയെന്നു കൂടി ചിന്തിക്കണം. അതില്‍ സത്യമുണ്ടോയെന്ന്‌ ചിന്തിക്കണം അതില്‍ പ്രയോഗികതയുണ്ടോയെന്ന്‌ ചിന്തിക്കണം. വായില്‍ തോന്നുന്നത്‌ കോതക്ക്‌ പാട്ട്‌ എന്ന രീതിയില്‍ എന്തും വിളിച്ചുകൂവിയാല്‍ അത്‌ ആരും അം ഗീകരിക്കുകയില്ല. . അത്‌ അംഗീകാരത്തിനുപകരം അപമാനമായിരിക്കും സമ്മാനിക്കുക. ഏത്‌ സ്ഥാനത്തിരുന്നാലും. അത്‌ എല്ലാവരും മനസ്സിലാക്കുന്നത്‌ നല്ലത്‌. ആരെയും വേദനിപ്പിക്കാ ന്‍ വേണ്ടിയല്ല ഈ സത്യം പറയുന്നത്‌.

ബ്ലെസണ്‍ ഹൂസ്റ്റണ്‍
blesson houston@gmail.com

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code