Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് ദൈവദാസ പദവിയിലേക്ക്; പ്രഖ്യാപനം നവംബറില്‍

Picture

തൊടുപുഴ: ഹോസ്പിറ്റലര്‍ ബ്രദേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സഭാംഗവും, സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസിനി സമൂഹ സ്ഥാപകനുമായ ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് താന്‍ഹൊയ്‌സറെ നവംബര്‍ 22ന് ദൈവദാസ പദവിയിലേക്കുയര്‍ത്തും. ഇതിനുള്ള അനുമതിപത്രം റോമില്‍നിന്നു ലഭിച്ചു.

കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ഉള്‍പ്പെടെ സഭയുടെ വിവിധ പ്രസ്ഥാനങ്ങളുടെ സ്ഥാപകനാണ് ബ്രദര്‍ ഫോര്‍ത്തുനാത്തൂസ്.

22നു 10ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഇതു വായിക്കും. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. മാര്‍പാപ്പയുടെ പ്രതിനിധികളായി ഫാ. ഏലിയാ ട്രിപ്പാള്‍ഡി, ബ്രദര്‍ റുഡോള്‍ഫ് നോസ് എന്നിവര്‍ പങ്കെടുക്കും.

ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചന്‍ എന്നറിയപ്പെട്ടിരുന്ന ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് ജര്‍മനിയിലെ ബര്‍ലിനില്‍ 1918 ഫെബ്രുവരി 27ന് ജനിച്ചു. 1935 മേയ് 27ന് ഹോസ്പിറ്റലര്‍ സഭയില്‍ ചേര്‍ന്നു. പിന്നീട് കട്ടപ്പനയില്‍ എത്തിയ അദ്ദേഹം ഇവിടെ കുടിയേറിയ ജനങ്ങളുടെ ദുരിതം കണ്ട് ആശുപത്രി ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1968 ജൂണ്‍ 27ന് മാര്‍ മാത്യു കാവുകാട്ടാണ് ആശുപത്രിക്ക് തറക്കല്ലിട്ടത്. കട്ടപ്പനയില്‍ തുടക്കമിട്ട ഇന്ത്യയിലെ ഹോസ്പിറ്റലര്‍ സഭ സെന്റ് ജോണ്‍സ് ആശുപത്രിക്കു പുറമേ അഗതികള്‍ക്കും രോഗികള്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും അത്താണിയായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാ ഭവനും ആരംഭിച്ചു.

വെള്ളൂര്‍, പേരാവൂര്‍, ചെന്നൈ, തിരുച്ചിറപ്പള്ളി, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഹോസ്പിറ്റലര്‍ സഭയുടെ പ്രവര്‍ത്തനമുണ്ട്. ബ്രദര്‍ 2005 നവംബര്‍ 21ന് അന്തരിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code