Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍; തീര്‍ത്ഥാടനവാരം 26 മുതല്‍

Picture

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് നാളെ കൊടിയേറും. പെരുന്നാള്‍ നവംബര്‍ 3ന് സമാപിക്കും. 26ന് രണ്ടിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തിലും നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്‌റമോസ് മെത്രാപ്പോലീത്തായുടെ സഹകാര്‍മികത്വത്തിലും കൊടിയേറ്റ് നടക്കും. മൂന്നിന് തീര്‍ത്ഥാടനവാരാഘോഷ സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.

പെരുന്നാളിന്റെ പ്രധാന ദിവസമായ നവംബര്‍ രണ്ടിന് 2.30ന് നടക്കുന്ന തീര്‍ത്ഥാടന സംഗമം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് അധ്യക്ഷത വഹിക്കും. രാത്രി 8.15ന് റാസ. മൂന്നിന് പുലര്‍ച്ചെ മൂന്നിന് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന. 6.15ന് ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാന. 8.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. 12 മണിക്ക് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് വിദ്യാര്‍ത്ഥി പ്രസ്ഥാന സംഗമം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് റാസയോടെ പെരുന്നാള്‍ സമാപിക്കുമെന്ന് പത്രസമ്മേളനത്തില്‍ സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍ എന്നിവര്‍ അറിയിച്ചു.

കൌണ്‍സില്‍ അംഗങ്ങളായ എ.തോമസ് ഉമ്മന്‍ അറികുപുറം, മാത്യു എ.പി., പി.ഇ. യോഹന്നാന്‍, തങ്കച്ചന്‍ കൊല്ലമല, സീതാറാം ടെക്‌സ്‌റൈയില്‍ ചെയര്‍മാന്‍ ജേക്കബ് തോമസ് അരികുപുറം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പരുമല പെരുന്നാള്‍ 2014: ആഘോഷങ്ങളില്‍ പ്‌ളാസ്‌റിക് ഒഴിവാക്കും

പരുമലയില്‍ പമ്പയുടെ തീരം പ്‌ളാസ്‌റിക് വിമുക്തമാക്കുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ച് പരുമല പള്ളിയും പരിസരവും പൂര്‍ണ്ണമായി പ്‌ളാസ്‌റിക് രഹിതമാക്കാനുള്ള ശ്രമത്തിലാണ് സെമിനാരി ഭാരവാഹികള്‍. പ്രചാരണ സാമഗ്രികളില്‍ നിന്ന് ഫ്‌ളെക്‌സ് ബോര്‍ഡ് ഒഴിവാക്കി തുണികൊണ്ടുള്ള ബാനറാണ് ഉപയോഗിച്ചിരിക്കുന്നത്.

പരിശുദ്ധ കാതോലിക്കാ ബാവായുടെ ആശീര്‍വാദത്തോടെയാണ് പരുമലയെ പ്‌ളാസ്‌റിക് വിമുക്തമാക്കാനുള്ള ശ്രമം നടക്കുന്നത്. പരുമലയിലേക്ക് നൂറുകണക്കിന് തീര്‍ത്ഥാടക സംഘങ്ങളാണ് പദയാത്രയായി എത്തുന്നത്. ഇവര്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ലഭിക്കുന്നുണ്ട്. ഇവിടെയൊക്കെ ഭക്ഷണം നല്‍കുമ്പോള്‍ പ്‌ളാസ്‌റിക് കപ്പുകളും പ്‌ളേറ്റുകളും ഉപയോഗിച്ചിരുന്നു. ഇവ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഓരോ വര്‍ഷവും ആയിരക്കണക്കിന് പ്‌ളാസ്‌റിക് കപ്പുകളാണ് വഴിയരികില്‍ ഉപേക്ഷിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും പരിസര മലിനീകരണവും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മൂന്ന് വര്‍ഷമായി ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ പരുമല പെരുന്നാള്‍ സമാപന ദിവസം പാതയോര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ചെങ്ങന്നൂര്‍, മാവേലിക്കര, നിരണം ഭദ്രാസനങ്ങളിലെ യുവജനങ്ങളാണ് ഈ കര്‍മ്മ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പുറമേയുള്ള സ്ഥാപനങ്ങള്‍ ആശംസയര്‍പ്പിച്ച് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആവരോടും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 40 മൈക്രോണിന് താഴെയുള്ള പ്‌ളാസ്‌റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കാന്‍ കടപ്ര പഞ്ചായത്ത് കമ്മിറ്റിയും തീരുമാനിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code