ഫ്രാങ്ക്ഫര്‍ട്ട്- മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ യില്‍ സൗജന്യ എടിഎം ഇടപാടുകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുതുക്കിയ നിയമം അനുസരിച്ച് 25,000 രൂപയില്‍ താഴെ അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക് പ്രതിമാസം നാല് തവണമാത്രമേ സൗജന്യ എടിഎം ഇടപാട് അനുവദിക്കുകയുള്ളു. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നവര്‍ക്ക് 3 തവണ മാത്രമാണ് സൗജന്യ ഇടപാട്.
എസ്ബിഐ ല്‍ 25,000 രൂപയില്‍ കൂടുതല്‍ ബാലന്‍സുള്ളവര്‍ക്ക് ബാങ്കിന്റെ എടിഎമ്മില്‍ പരിധിയില്ലാതെ ഇടപാട് നടത്താം. അതേസമയം മറ്റ് ബാങ്കുകളുടെ സൗജന്യ എടിഎം ഉപയോഗം മൂന്നായി തന്നെ തുടരും. മിനിമം ഒരു ലക്ഷം രൂപ എസ്ബിഐ അക്കൗണ്ട് ബാലന്‍സുള്ളവര്‍ക്ക് രാജ്യത്തെ എല്ലാ എടിഎമ്മുകളും സൗജന്യമായി എത്ര തവണയും ഉപയോഗിക്കാം. അതുപോലെ എസ്ബിഐ ബാങ്ക് ബ്രാഞ്ചിലെത്തി പണം പിന്‍വലിക്കുന്നതിന് ഇനി മുതല്‍ ഫീസ് ഈടാക്കും. എന്നാല്‍ പ്രതിമാസം നാല് തവണ ബ്രാഞ്ച് മുഖാന്തിരം പണം പിന്‍വലിക്കുന്നത് സൗജന്യമാണ്. ഈ മാറിയ എടിഎംബ്രാഞ്ച് ഇടപാടു് നിയന്ത്രണങ്ങള്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്ന് എസ്ബിഐ ബാങ്കിംങ്ങ് സര്‍വീസ് വിഭാഗം അഭ്യര്‍ത്ഥിക്കുന്നു.
Comments