Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അസ്‌തിത്വദു:ഖം   - ചേറുശ്ശേരി അനിയന്‍ വാരിയര്‍

Picture

അന്തിമയാത്രക്കൊരുങ്ങിടുന്നോര്‍
അസ്‌തിത്വദു:ഖം കവ( ഥി )ച്ചിടുമ്പോള്‍
ആദ്യത്തെ യാത്ര തുടങ്ങിടുന്നോര്‍
ആശങ്കമൂലം തളരുകില്ലേ ?

ആരാധകന്മാരധികമില്ല
ആരാധികമാര്‍..... ഒട്ടുമില്ല .
ആര്‍ക്കാനുംവേണ്ടി കവച്ചിടുമ്പോള്‍
ആടയലങ്കാരം വേണ്ടതുണ്ടോ ?

ആദ്യത്തെയോഗം കുടുംബയോഗം
ആശാനിരാശകള്‍ പങ്കുവെക്കാന്‍ !
ആദ്യമായ്‌ കാണും പ്രതീതിയോടെ
ആലിംഗനത്തിലമര്‍ന്നുനിന്നു .

അങ്കണമുറ്റത്തെ ആരാമത്തില്‍
അഞ്ചിയും പിഞ്ചിയും ഓടിടുന്ന
അരുമക്കിടാങ്ങളെ ഓര്‍ത്തിരുന്നാല്‍
അന്തിമയാത്ര മുടങ്ങുമല്ലോ !

ആയിരം ചന്ദ്രനെ പൂര്‍ണ്ണിമ( ര്‍ണ്ണത )യില്‍
ആത്മാവിലേക്കു പ( കര്‍ )ടര്‍ന്ന കൂട്ടര്‍
ആയിരം പിന്നെയും വേണമെന്ന്‌
ആശിച്ചിടുന്നതിനര്‍ഥമുണ്ടോ ?

ആദ്യസമാഗമവേളയിലെ
അത്യുജ്വലങ്ങളാ, മുള്‍പ്രകര്‍ഷം
അന്തിമ മേളന സംഗമത്തില്‍
അന്ത്യഗാനത്തിനു വീണമീട്ടി .

C . S . Sankara Warrier, Anubhuthi Cherussery
Thaikkattussery - Ollur , Thrissur 680 306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code