Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അരിസോണയില്‍ വെള്ളിമൂങ്ങ പ്രദര്‍ശനത്തിന്‌   - മനു നായര്‍

Picture

ഫിനിക്‌സ്‌: അരിസോണയിലെ മലയാളം സിനിമപ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച്‌ സൂപ്പര്‍ ഹിറ്റ്‌ സിനിമ വെള്ളിമൂങ്ങ അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഹര്‍കിന്‍ സിനിമ അരിസോണ മില്ല്‌സ്‌മാള്ളില്‍ (Harkins Theater, Arizona Mills Mall, 5000 Arizona Mills Cir.,Tempe, AZ 85282) ഒക്ടോബര്‍ മുപ്പത്തിയൊന്നു വെള്ളിയാഴ്‌ച മുതല്‍ നവംബര്‍ ആറാംതീയതി വ്യാഴാഴ്‌ച വരെയാണ്‌ പ്രദര്‍ശനം. ദിവസേന അഞ്ചുപ്രദര്‍ശനങ്ങളാണ്‌ക്ര മീകരിച്ചിരിക്കുന്നത്‌. സൂപ്പര്‍താരങ്ങളുടെ പിന്‍ബലമില്ലാതെ ഹൃദയസ്‌പര്‍ശിയായ കഥയും മികച്ച തിരക്കഥയുടെ പിന്‍ബലവും, മുഷിച്ചില്‍ ഉളവാക്കാത്ത ആഖ്യാനശൈലിയുമാണ്‌ ഈ ചെറിയ സിനിമയെ ഈ വര്‌ഷത്തെ മികച്ചവിജയ ചിത്രമാക്കുന്നത്‌ .ഗ്രാമീണചിത്രങ്ങളും ,അതിന്റെ നിഷ്‌ക്കളങ്കതകളും, മലയാളി ഇപ്പോഴും സ്വീകരിക്കാന്‍ തയ്യാറാണെന്നതാണ്‌ ഈസിനിമയുടെ വിജയം അടിവരയിടുന്ന ത്‌. ആഷേപഹാസ്യവും നര്‍മവും കോര്‍ത്തിണക്കിയ ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ്‌ അണിയിച്ചോരുക്കിയിരിക്കുന്നത്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code