Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സീറോ മലബാര്‍ ഓസ്‌ട്രെലിയന്‍ രൂപതയുടെ മതാധ്യാപക പരിശീലന പരിപാടി സമാപിച്ചു .

Picture


കാന്‍ബറ : സീറോ മലബാര്‍ ഓസ്‌ട്രെലിയന്‍ രൂപതയുടെ നേതൃത്തത്തില്‍ ഓസ്‌ട്രെലിയയുടെ ഏഴു കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച മതാധ്യാപക പരിശീലന പരിപാടി സമാപിച്ചു . പെര്‍ത്ത്, അഡലൈഡ്, മെല്‍ബോണ്‍, സിഡ്‌നി, കാന്‍ബറ, ബ്രിസ്ബന്‍, ഡാര്‍വിന്‍ എന്നിവടങ്ങളിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നത്. സീറോ മലബാര്‍ സഭാ മത ബോധന കമ്മീഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ് ദാനവേലില്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. സഭയുടെ പ്രധാന അജപാലന ദൗത്യമായ മതബോധനത്തെക്കുറിച്ച് വിശ്വാസ പരിശീലകരില്‍ ശരിയായ അവബോധം ഉണ്ടാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. വിശ്വാസ പരിശീലനം ഓസ്‌ട്രെലിയന്‍ പശ്ചാത്തലത്തില്‍, കത്തോലിക്കാ സഭയില്‍ മതബോധനതിനും മതാധ്യാപകര്‍ക്കും ഉള്ള പങ്ക്, രക്ഷയുടെ പാതയില്‍ എന്ന മത ബോധന പുസ്തകങ്ങളെ പറ്റിയുള്ള പഠനം , മാതൃക ക്ലാസുകള്‍ എന്നിവയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വിവിധ സ്ഥലങ്ങളില്‍ നടന്ന പരിശീലന പരിപാടികളില്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, രൂപത മതബോധന വിഭാഗം ഡയറക്ടര്‍ ഫാ. വര്‍ഗീസ് വാവോലില്‍, ഫാ.വര്‍ഗീസ് പാറക്കല്‍, ഫാ. ഫ്രെഡി ഇലവത്തിങ്കല്‍, ഫാ. തോമസ് ആലുക്കാ, ഫാ. പീറ്റര്‍ കാവുംപുറം, ഫാ. ബിനേഷ് നരിമറ്റം, രൂപത സണ്‍ഡേ സ്‌കൂള്‍ സെക്രട്ടറി മാര്‍ട്ടിന്‍ തിരുനിലം എന്നിവര്‍ നേതൃതം നല്കി. രൂപതാധ്യക്ഷന്‍ മാര്‍. ബോസ്‌കോ പുത്തൂര്‍ പിതാവിന്റെ നിര്‍ദേശ പ്രകാരം നടത്തിയ പരിശീലപരിപാടിയില്‍ 300ലേറെ മതാധ്യാപകര്‍ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും രൂപതാ മതബോധന വിഭാഗം ഡയറക്ടര്‍ ഫാ. വര്‍ഗീസ് വാവോലില്‍, സെക്രട്ടറി മാര്‍ട്ടിന്‍ തിരുനിലം എന്നിവര്‍ നന്ദി അറിയിച്ചു.
 
 
ജോമി പുലവേലില്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code