Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്ലോവാക്കിയയില്‍ ഇന്ദിരാഗാന്ധി അനുസ്മരണയോഗം നടത്തി

Picture


ബ്രാറ്റിസ്‌ലാവ: ഇന്ത്യയുടെ ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന നാമമാണ് ഇന്ദിര ഗാന്ധിയുടെതെന്നും രാജ്യത്തിന്റെ അതിരുകള്‍ക്ക് അപ്പുറം അത് ഏറ്റുപറയാന്‍ ഭാഗ്യം ലഭിക്കുന്നത് ഓരോ ഇന്ത്യക്കാരനും ലഭിക്കുന്ന അഭിമാന നിമിഷമാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി എ.പി അനില്‍ കുമാര്‍.

സ്ലോവാക്കിയയിലെ ബ്രാറ്റിസ്ലാവയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി, സ്ലോവാക്കിയ) സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി അനില്‍കുമാര്‍. ഇന്ത്യയുടെ വളര്‍ച്ചയുടെ താളുകളില്‍ നിര്‍ണായകമായ പേരാണ് ഇന്ദിരാഗന്ധിയെന്നും ഇന്ത്യയുടെ ചരിത്രത്തില്‍ നിന്നും ആ നാമം മാറ്റിനിറുത്തുവാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഒസി സ്ലോവാക്കിയ പ്രസിഡന്റ് അവിനാഷ് വിജയകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഭാരതത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ഇന്ദിരാപ്രിയദര്‍ശനിയുടെ മഹത് വ്യക്തിത്വം ഒരു ഭാരതിയന്റെ മനസിലും ജീവിക്കുമെന്നും അവരുടെ ഭരണനേട്ടങ്ങള്‍ ഇപ്പോഴത്തെ ഭരണകര്‍ത്താക്കള്‍ വിസ്മരിക്കുന്നത് അപലാപനീയമാണെന്ന് അനുസ്മരണസന്ദേശം നല്‍കിയ ഐഒസി ഓസ്ട്രിയ പ്രസിഡന്റ് സിറോഷ് ജോര്‍ജ് അഭിപ്രായപ്പെട്ടു.

ഐഒസി സ്ലോവാക്കിയ എക്‌സിക്യുട്ടിവ് കമ്മിറ്റി ഭാരവാഹികളായ മനോജ് വലിയറത്തല, ജിബി പോള്‍ അറ്റുപുറം, ഡോ. റോബിന്‍ രാജു, രാഹുല്‍ പാമ്പാടി, രാജേഷ് ചൊവ്വര, മനോജ്കുമാര്‍ ബാലരാമപുരം എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി സനല്‍കുമാര്‍ വര്‍ഗീസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോബി ആന്റണി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code