അവര്‍ ഒന്നാകുന്നു- ദാമ്പത്യവിശുദ്ധീകരണ വര്‍ഷാചരണദിനം നടത്തുന്നു
കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ സഭയുടെ ദാമ്പത്യ വിശുദ്ധീകരണത്തിന്റെ ഭാഗമായി വൈവാഹിക ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ചവരെയും ഇടവക രൂപീകരിച്ചതിനുശേഷം വിവാഹ ജീവിതം ആരംഭിച്ചവരെയും ആദരിക്കുന്നു.
നവംബര്‍ 16ന് 6.30ന് അബ്ബാസിയ എ.സി.ഇ. ഹാളില്‍ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കുടുംബങ്ങള്‍ക്കായുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയും ആദരിക്കല്‍ ചടങ്ങും നടക്കും.
Comments