Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ വൃത്താന്തങ്ങള്‍ (ഓട്ടംതുള്ളല്‍ മൂന്നാംഭാഗം)   - ജോണ്‍ ഇളമത

Picture

ഇവിടെ ചിലചിലര്‍
പല്ലിടകുത്തിമണപ്പിക്കന്നു
എവിടയുമില്ലത്തൊരുവാചകം
മവരുടെയൊക്കെ വേദാന്തം!

കട്ടവനൊക്കെ കൊണ്ടു തുടങ്ങി
കിട്ടിയവനെ ഞെരിച്ചുവശായി
അഭിപ്രായം തട്ടിമുളിച്ചവനൊരു
ആചാര്യ അവാര്‍ഡിന്‍ ശില്‌പ്പി!

ശങ്കരനവനുടെ കിങ്കരനൊക്കെ
വെളിവില്ലാതെ നിന്നുപുലമ്പി!
സാഹിത്യത്തിന്‍വിസ്‌ക്കിയടിച്ച്‌
പാവം,ചാക്കോ വെളിയില്‍ ചാടി!

സാഹിത്യത്തിന്‍ കുപ്പായത്തിന്‌
കുറിയിട്ട്‌ വിലപറഞ്ഞൊരുവന്‍
സര്‍വ്വധാവിളങ്ങി ചുളുവില്‍
സാഹിത്യത്തിന്‍ ചങ്കോലേന്തി!

വീണ്ടുംഭരണം കൈമാറുമ്പോള്‍
വീണ്ടുപിടിക്കാനൊരുഒരു ശ്രമം!
പുലിയുടെമടയില്‍ തോറ്റുമടങ്ങി
പുലിവാല്‍ പിടിച്ചൊരുകൂട്ടര്‍!

അരുതരുതേ, പറയരുത്‌
പഴയൊരുചരിതം!
നാണക്കേടിന്‍ ഭാണ്ഡമഴിച്ച്‌
നാറ്റിക്കരുതീവൈകിയ വേളയില്‍

വാക്കുകള്‍കൊണ്ട്‌ വിറളി
പിടിച്ചിട്ടെന്തൊരുകാര്യം!
കയ്യില്‍വല്ലതുമുണ്ടങ്കില്‍
കാണുംഎഴുത്തിന്‍ ശൈലിയില്‍!

എന്തിനുപറയട്ടിവിടൊരു
വേദാന്തം! ഞാന്‍, ഞാനല്ലാതെ
നിനക്കൊരു ദൈവമോ?
പാടില്ലതുകേള്‍ക്കടാ വിഢി!

Picture2



Comments


ഓട്ടംതുള്ളല്‍ മൂന്നാംഭാഗം
by KRISHNA, India on 2014-11-22 18:51:50 pm
രസകരം.


ഓട്ടംതുള്ളല്‍ മൂന്നാംഭാഗം
by KRISHNA, India on 2014-11-22 18:49:55 pm
രസകരം. അര്‍ത്ഥപൂര്‍ണ്ണം


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code