Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലഫ്ക്കിന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം   - ജീമോന്‍ റാന്നി

Picture

ലഫ്ക്കിന്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ടെക്‌സസ് സംസ്ഥാനത്തുള്ള ലഫ്ക്കിന്‍ സെന്റ് തോമസ് ദേവാലയത്തിന്റെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. നവംബര്‍ 15, 16 തീയതികളില്‍ പരിശുദ്ധ പരിമല തിരുമേനിയുടെ പെരുന്നാളിനോടനുബന്ധിച്ച് വിവിധ പരിപാടികളോടെയായിരുന്നു ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 15-ാം തീയതി സന്ധ്യാ നമസ്‌ക്കാരത്തെ തുടര്‍ന്ന് ഇടവക ക്വയറിന്റെ ഗാനശുശ്രൂഷയും  ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ തിരുവചനപ്രഘോഷണവും നടത്തുകയുണ്ടായി. 16-ാം തീയതി ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന ഭദ്രാസന മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തുകയുണ്ടായി. തുടര്‍ന്ന് ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ടുള്ള പൊതുസമ്മേളനം നടക്കുകയുണ്ടായി. ഇടവക വികാരി ഫാ. വര്‍ഗ്ഗീസ് തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൗഢഗംഭീരമായ പൊതുസമ്മേളനത്തില്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയുണ്ടായി.

ദൈവസ്‌നേഹത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് സഹോദരങ്ങളെ സ്‌നേഹിക്കുമ്പോഴാണ് ദൈവ പരിപാലനതയുണ്ടാകുകയെന്ന് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പറയുകയുണ്ടായി. ജൂബിലി വര്‍ഷം അടിമകള്‍ക്ക് വിടുതല്‍ പ്രഖ്യാപിക്കുന്ന വര്‍ഷമാണ്. പാപത്തിന്റെ അടിമത്വത്തില്‍ നിന്ന് വിടുതല്‍ പ്രാപിക്കാനും കൂടുതല്‍  സമയം ദൈവവചനം ധ്യാനത്തിനും പഠനത്തിനുമായി വിനിയോഗിക്കാനും ജൂബിലി ആഘോഷവര്‍ഷത്തില്‍ കഴിയണമെന്ന് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഇടവകജനങ്ങളെ ആഹ്വാനം ചെയ്തു.

അന്യനാടുകളില്‍ കുടിയേറി പാര്‍ത്തിട്ടും സഭയുടെ വിശ്വാസവും പൈതൃകവും കാത്തുസൂക്ഷിക്കുന്നവരാണ് സഭയുടെ മുതല്‍കൂട്ടെന്ന് മെത്രാപ്പോലീത്ത പറയുകയുണ്ടായി. റവ.ഫാ. ഗീവര്‍ഗ്ഗീസ്  ജോണ്‍ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി ബാബു ജോണ്‍ സ്വാഗതവും ട്രസ്റ്റി അല്‌സാണ്ടര്‍ കോശി നന്ദിയും പറഞ്ഞു. ഇടവക അംഗങ്ങളുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനവും സഹായസഹകരണവുമാണ് ഇന്ന് ദേവാലയത്തില്‍ കാണുന്ന അഭിവൃദ്ധിക്കു കാരണമെന്ന് ട്രസ്റ്റി നന്ദി പറഞ്ഞു കൊണ്ട് പറയുകയുണ്ടായി. തുടര്‍ന്ന് സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

1989-ല്‍ ഏതാണ്ട് എട്ട് കുടുംബങ്ങള്‍ ചേര്‍ന്ന് രൂപം കൊടുത്ത കോണ്‍ഗ്രിഗേഷനാണ് പിന്നീട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയമായി മാറിയത്. 1990-ല്‍ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ തോമസ് മാര്‍ മക്കാറിയോസ് തിരുമേനി ദേവാലയമായി പ്രഖ്യാപിക്കുകയും പ്രഥമ വികാരിയായി റവ.ഫാ.എം.റ്റി. ഫിലിപ്പിനെ നിയമിക്കുകയും ചെയ്തു. അച്ചന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളുടെ സഹകരണത്തോട് ആ വര്‍ഷം തന്നെ ഇടവകയ്ക്ക് സ്വന്തമായി ആസ്ഥാനം മലങ്കര സഭയുടെ  പേരില്‍ വാങ്ങുവാന്‍ സാധിച്ചു. ഇടവകാംഗങ്ങളുടെ കഠിനപരിശ്രമത്തിന്റെയും വിവിധ കാലങ്ങളില്‍ സേവനമനുഷ്ഠിച്ച വികാരിമാരുടെ നേതൃത്വത്തില്‍ മനോഹരമായ ഒരു പള്ളി നിര്‍മ്മിക്കാന്‍ കഴിഞ്ഞു. റവ.ഫാ. ജോണ്‍ ഗീവര്‍ഗ്ഗീസ് റവ.ഫാ. റെജി മാത്യൂ, റവ.ഫാ.ജോണ്‍ വര്‍ഗ്ഗീസ് എന്നിവരായിരുന്നു. ഈ ദേവാലയത്തില്‍ സേവനമനുഷ്ഠിച്ച മറ്റ് വികാരിമാര്‍- മക്കാറിയോസ് തിരുമേനിക്കുശേഷം ഭദ്രാസനത്തിന്റെ ചുമതലയേറ്റ അഭിവന്ദ്യ മാത്യൂസ്  ബര്‍ണ്ണബാസ് തിരുമേനിയുടെ നിര്‍ദ്ദേശവും സഹകരണവും നടത്തിയും ഇപ്പോള്‍ ദേവാലയത്തിന്റെ നേതൃത്വമുള്ള സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തായുടെ സഹകരണവും സഹായവും വികാരിമാരായ വൈദീകരുടെ സേവനവും വിലമതിക്കാനാവാത്തതാണെന്ന് ഇടവക അംഗങ്ങള്‍ നന്ദിയോടെ അനുസ്മരിക്കുന്നു. സഭയുടെ എല്ലാ ഭക്തസംഘടനകളും സജീവമായി പ്രവര്‍ത്തിക്കുന്ന ലാഫ്ക്കിന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന് അഭിമാനകരമായി നില്‍ക്കുന്ന ഒരു ദേവാലയമാണ്. മലയാളി പ്രസ് കൗണ്‍സില്‍ സെക്രട്ടറി ബ്ലെസന്‍ ഹൂസ്റ്റണ്‍ അറിയിച്ചതാണിത്.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code