Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കൃതജ്‌ഞതാര്‍പ്പണദിനം   - സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌

Picture

ഈ പ്രവാസ നാട്ടില്‍ ഏറ്റവും അധികം കേള്‍ക്കുന്ന ഒരു വാക്കാണ്‌ നന്ദി - (Thanks), തൊട്ടുപിന്നിലായി ക്ഷമാപണത്തിന്റെ വാക്ക്‌ - (Sorry). രണ്ടുവാക്കുകളും ആത്മാര്‍ത്ഥതയോടുകൂടി ഉപയോഗിച്ചാല്‍ മാത്രമേ അത്‌ അന്വര്‍ത്ഥമാകുകയുള്ളു.

ഭാരതീയ സംസ്‌കാരത്തില്‍ ഒരാളോടുള്ള പ്രത്യുപകാരമായി ഒരു പുഞ്ചിരി, സ്‌നേഹപൂര്‍വ്വമായ ഒരു നോട്ടം, വിനയപൂര്‍വ്വമുള്ള പെരുമാറ്റം ഇവയില്‍ കൂടി എല്ലാവരും നന്ദിപ്രകടനം നടത്തുന്നു. കേവലം നന്ദി എന്ന ഒറ്റ വാക്കില്‍ മാത്രം ഒരാളോടുള്ള കടപ്പാട്‌ ഒതുങ്ങുന്നില്ല.

മനുഷ്യന്‍ പരസ്‌പരം സ്‌നേഹിക്കുകയും നന്ദിയുള്ളവരായിരിക്കയും ചെയ്യുന്നത്‌പോലെ തന്നെ സര്‍വ്വശക്‌തനായ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദിയുള്ളവരായിരിക്കേണ്ടതാണ്‌.. അതിനാവശ്യമായത്‌ കൃത്‌ജ്‌ഞതാനിര്‍ഭരമായ ഒരു ഹൃദയം ഉണ്ടായിരിക്കുക എന്നുള്ളതാണ്‌്‌. വിശ്വാസിയായ ഒരാളുടെ പ്രാര്‍ത്ഥനയെപ്പറ്റി ഇപ്രകാരം വായിക്കുന്നു. `ദൈവമെ ഓരോദിവസവുമവിടുന്നു ചൊരിയുന്ന അനുഗ്രഹങ്ങളെ അനുസ്‌മരിക്കാന്‍ കൃതജ്‌ഞതയുള്ളഹൃദയം എന്നില്‍ സൃഷ്‌ടിക്കേണമേ. എന്റെ ചുറ്റിലുമുള്ള സൗന്ദര്യത്തെ ആസ്വദിക്കാന്‍ എന്റെ ഇന്ദ്രിയങ്ങളെ സജ്‌ജമാക്കണമേ. സൗഹൃദത്തിന്റേയും കുടുംബബന്ധത്തിന്റേയും സന്തോഷം തിരിച്ചറിയാന്‍ എന്നെപ്രാപ്‌തനാക്കേണമേ. അവിടത്തെ അനന്തമായ ശക്‌തിയും കൃപയും കാരുണ്യവും ഞാന്‍ അനുഭവിക്കുമാറാകട്ടെ.

ഹൃദയാവര്‍ജ്‌ജകമായ ഈ പ്രാര്‍ത്ഥന അര്‍പ്പിക്കുവാന്‍ ഒരു പ്രത്യേക ദിവസം പോരാ നിത്യവും ഹ്രുദയത്തില്‍ നിന്നും ഈ പ്രാര്‍ത്ഥന ഉയരേണ്ടതാണ്‌. ചുറ്റിലുമുള്ളപ്രക്രുതിയെനിരീക്ഷിക്ലാല്‍ കണ്ണിനും കാതിനും കൗതുകമുണര്‍ത്തുന്ന അനേക ദ്രുശ്യങ്ങള്‍ കാണാം.പ്രക്രുതി അമ്മയെപോലെയാണ്‌്‌. എല്ലാവര്‍ക്കുമുള്ള ഭക്ഷണം അവള്‍ തരുന്നു.വാസ്‌തവത്തില്‍ അമേരിക്കയിലെ ആദ്യത്തെ നന്ദി അര്‍പ്പണദിനം (1621) ഇംഗ്ലീഷ്‌ കോളനിക്കാരും (അവരെ ഒരു പുതിയലോകം തേടി വന്ന തീര്‍ത്ഥാടകര്‍ എന്നുവിളിക്കുന്നു) തദ്ദേശീയരും കൂടി നല്ല വിളവ്‌ കിട്ടിയ ഒരു കൊയ്‌ത്തിനുദൈവത്തിനു സ്‌തുതിയര്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു. പ്രക്രുതിയുടെ കനിവും അനുഗ്രഹവും ഈശ്വരന്റെ വരദാനമായി അവര്‍ കരുതിയിരുന്നു. അന്ന്‌വിരുന്നിനേക്കാള്‍ പ്രാര്‍ത്ഥനക്ക്‌ അവര്‍ സമയം കൂടുതല്‍ നീക്കിവച്ചു.കരിയിലകള്‍ കാറ്റില്‍പറക്കുകയും, മഞ്ഞുകണങ്ങള്‍ അവക്ക്‌മേല്‍ വൈഡൂര്യം ചാര്‍ത്തിനില്‍ക്കയും ചെയ്യുമ്പോള്‍, തണുപ്പ്‌ കാലത്തിന്റെ സൂചനയായി.പൂര്‍വ്വികര്‍ അനുഷ്‌ഠിച്ചു പോന്ന ആചാരങ്ങളിലേക്ക്‌ ഓരോ തലമുറയും ആകര്‍ഷിക്കപ്പെടുന്നു. അമേരിക്ക എന്ന രാജ്യം എപ്പോഴും ദൈവത്തിന്റെ കല്‍പ്പനകള്‍ പാലിക്കുന്നതില്‍ശ്രദ്ധപുലര്‍ത്തുന്നുന്നതായി കാണാം. പല രാജ്യങ്ങളില്‍നിന്നും ധാരാളം കുടികിടപ്പുകാര്‍ ഇവിടെ വന്നിട്ടും അവരില്‍മിക്ക വരും ദൈവവിശ്വാസം വിടുന്നില്ല. താങ്ക്‌സ്‌ ഗിവിംഗ്‌ ദിവസത്തില്‍ ധാരാളം ടര്‍ക്കികോഴികള്‍ കൊല്ലപ്പെടുന്നെങ്കിലും രണ്ട്‌ ടര്‍ക്കി കോഴികളെ വൈറ്റ്‌ഹൗസില്‍ കൊണ്ട്‌വന്ന്‌ അതിനു അമേരിക്കന്‍ പ്രസിഡണ്ട്‌ മാപ്പ്‌ നല്‍കുന്ന ഒരു ചടങ്ങുണ്ട്‌. ടര്‍ക്കികള്‍ കുറ്റം ഒന്നും ചെയ്‌തിട്ടല്ലങ്കിലും അവയെ ജീവിതാവസാനം വരെ കൊല്ലാതെ വിടുന്നു. പ്രക്രുതിയോടും പക്ഷിമ്രുഗാദികളോടും കരുണയും സഹിഷ്‌ണുതയുമുള്ള ഒരു രാജ്യമാണ്‌ അമേരിക്ക. അങ്ങനെ ഒരു രാജ്യത്ത്‌ എത്തിചേരാന്‍ കഴിഞ്ഞ എല്ലാവരും ഭാഗ്യം ചെയ്‌തവരാണ്‌ അതിനു നമ്മള്‍ ദൈവത്തോട്‌ നന്ദി പറയേണ്ടിയിരിക്കുന്നു.

വി. വേദപുസ്‌തകാടിസ്‌ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ ഈ വിശേഷാവസരം - താങ്ക്‌സ്‌ ഗിവിംഗ്‌ ഡെ-വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. സങ്കീര്‍ത്തനക്കാരന്‍ എഴുതിയിരിക്കുന്നു `യഹോവ എനിക്ക്‌ചെയ്‌ത സകല ഉപ്‌കാരങ്ങള്‍ക്കും ഞാന്‍ അവനു എന്തുപകാരം കൊടുക്കും. ഞാന്‍ രക്ഷയുടെ പാനപാത്രം എടുത്ത്‌യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും ( സങ്കീ 116:12)

ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍ അവലോകനം ചെയ്‌താല്‍ സ്‌തുതികളും സ്‌തോത്രങ്ങളുമാണ്‌ അവയില്‍മുന്നിട്ട്‌ നില്‍ക്കുന്നത്‌.ലോകത്തിലെ ഏറ്റവും വലിയവിശുദ്ധന്‍, വിശുദ്ധിയും നീതിയും പുലര്‍ത്തുന്നവനല്ല പിന്നെയോ ദൈവത്തോട്‌ എല്ലായ്‌പ്പോഴും കൃതജ്‌ഞതയുള്ളവരായിരിക്കുന്നവനാണ്‌. എല്ലാം ദൈവത്തിന്റെ നന്മയില്‍നിന്നും ലഭിക്കുന്നുവെന്ന്‌ വിശ്വസിക്കുന്നവനാണ്‌.

`എന്റെ മനമേ, യഹോവയെ വാഴ്‌ത്തുക, എന്റെ സര്‍വ്വാന്തരംഗവുമേ അവന്റെവിശുദ്ധനാമത്തെവാഴ്‌ത്തുക, അവന്റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുത്‌ ( സങ്കീ 10:3:1)

ഇംഗ്ലീഷില്‍ അര്‍ത്ഥപൂര്‍ണ്ണമായ പല ഗാനങ്ങളും രചിച്ചിട്ടുള്ള ജോര്‍ജ്‌ ഹീബര്‍ട്ട്‌ എഴുതിയ ഹൃസ്വമായ ഒരു പ്രാര്‍ഥനയുണ്ട്‌. `thou who hast given much to me, give one thing more ? a grateful heart' നമ്മുടെ ജീവിതത്തിലെ പരാതികളും പിറുപിറുപ്പുകളും ആവലാതികളും എല്ലാപരിഹരിക്കപ്പെടുന്നതിനുള്ള ഒറ്റ മൂലിയാണു്‌ദൈവത്തിനുസ്‌തുതിയും സ്‌തോത്രവും അര്‍പ്പിക്കുക എന്നുള്ളത്‌.മറ്റെല്ലാം ആഘോഷങ്ങളേക്കാളുമുപരി ഈ ആഘോഷം ദൈവീകമാണ്‌. മനുഷ്യര്‍ദൈവം നല്‍കിയനന്മകളെ ഓര്‍ക്കുകയും അവനുനന്ദിപറയുകയും ചെയ്യുന്നു. ക്ര്‌തജ്‌ഞതാനിര്‍ഭരമായ ഒരു ഹ്രുദയം ഓരോ വ്യക്‌തിയിലും സ്‌പന്ദിക്കുമ്പോള്‍ ഈ ലോകം നന്മകളാല്‍ സമ്രുദ്ധമാകുന്നു.

എല്ലാവായനക്കാര്‍ക്കും സന്തോഷപൂരിതമായ നന്ദിയര്‍പ്പണദിനം ആശംസിക്കുന്നു.

Picture2



Comments


Writer, Novelist
by Neena Panackal, Philadelphia on 2014-11-27 04:36:44 am
en maname yahovaye sthuthikka. avante upakaarangalonnum maraKaruth. Love it.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code