Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.എച്ച്.എന്‍.എ. ന്യൂയോര്‍ക്ക് റീജിനല്‍ കണ്‍വന്‍ഷന്‍ ടി.എന്‍.നായര്‍ ഉല്‍ഘാടനം ചെയ്തു.   - ജോസ് കാടാപുറം

Picture

കെ.എച്ച്.എന്‍.എ. ന്യൂയോര്‍ക്ക് റീജിനല്‍ കണ്‍വന്‍ഷന്‍ കെ.എച്ച്.എന്‍.എ. പ്രസിഡന്റ് ടി.എന്‍.നായര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. തദവസരത്തില്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസി മുഖ്യപ്രഭാഷണം നടത്തി.

ആഗോളതലത്തില്‍ ഹൈന്ദവസമൂഹം ഏകീകരിക്കേണ്ടത് അനിവാര്യമാണ്. ജാതിയുടെ പേരിലുള്ള സമവാക്യങ്ങള്‍ മതത്തെ ഇല്ലാതാക്കും. ജാതിയ്ക്കപ്പുറമുള്ള സംസ്‌കാരമാണ് ഹിന്ദുമതത്തിന്റെ കാതല്‍. ആര്‍ഷഭാരത്തിന്റെ സനാതനമൂല്യങ്ങള്‍ക്ക് പാശ്ചാത്യലോകത്ത് ഏറെ പ്രസക്തിയുണ്ട്. കടുംബജീവിത്തിന്റെ കെട്ടുറുപ്പുകള്‍ക്കാണ് ഭാരതസംസ്‌ക്കാരം എന്നും വിലകല്‍പ്പിച്ചിട്ടുള്ളത്. ആധുനിക തലമുറ അത് മറക്കരുത് എന്നും സ്വാമി പറയുകയുണ്ടായി.
ഭാരതീയദര്‍ശനത്തെ കുറിച്ച് യുവാക്കളില്‍ അവബോധം സൃഷ്ടിയ്ക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

10 മണിക്ക് പ്രസിഡന്റ് ടി.എന്‍.നായര്‍ നിലവിളക്ക് തെളിയിച്ച് തുടക്കം കുറിച്ചു. അതിന്‌ശേഷം സ്വാമി നികിലാനന്ദജി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി നടത്തിയ ഗീതാ പ്രഭാഷണം ഏവരെയും പിടിച്ചിരുത്തുന്ന ഒന്നായിരുന്നു. ഉച്ചക്ക്‌ശേഷം കെ.എച്ച്.എന്‍.എ. ഇന്നലെ, ഇന്ന്, നാളെ എന്ന ഒരു ഗ്രൂപ്പ് ചര്‍ച്ച നടത്തുകയുണ്ടായി. കെ.എച്ച്.എന്‍.എ.യുടെ പുരോഗതിക്ക് വളരെ അധികം പ്രയോജനം ചെയ്ത ഈ സെഷന്‍ മോര്‍ഡറേറ്റര്‍ ആയി പ്രവര്‍ത്തിച്ചത് ബിജു ഗോപാലന്‍, കൃഷ്ണരാജ് മോഹന്‍, ഷിബു ദിവാകരന്‍ എന്നിവരായിരുന്നു.
വൈകീട്ട് നടന്ന പൊതുസമ്മേളനം ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി വിനോദ് കെയാര്‍ക്കെയുടെ ആമുഖപ്രസംഗത്തോടെ ആരംഭിച്ചു. ശ്രീകുമാര്‍ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ കെ.എച്ച്.എന്‍.എ. ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍ സ്വാഗതം രേഖപ്പെടുത്തി.
കെ.എച്ച്.എന്‍.എ. പ്രസിഡന്റ് ടി.എന്‍.നായര്‍ യോഗം ഉല്‍ഘാടനം നടത്തി. ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ശശിധരന്‍, രാജു പിള്ള, ഹരികൃഷ്ണന്‍ നമ്പൂതിരി, മാധവന്‍ നായര്‍, ഷിബു ദിവാകരന്‍, മധുപിള്ള, പാര്‍ത്ഥസാരഥി പിള്ള, ഗോപിനാഥകുറുപ്പ്, ഡോ.ഉണ്ണികൃഷ്ണന്‍ തമ്പി, രഘുവരന്‍ നായര്‍, സഹൃദയന്‍ പണിക്കര്‍, ഡോ. പത്മജാ പ്രേം, തങ്കമണി അരവിന്ദ്,  ജയചന്ദ്രരാമകൃഷ്ണന്‍, ജനാന്ദനന്‍ തോപ്പില്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.

അതിന് ശേഷം നടന്ന കിക്ക് ഓഫ് ബാഹുലേയന്‍ രാഘവന്റെ നേതൃത്വത്തില്‍ നടന്നു. അമ്പതില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഇതിനോടകം തന്നെ ന്യൂയോര്‍ക്കില്‍ നിന്നും 2015 ഡാളസ്സില്‍ നടക്കുന്ന കണ്‍വന്‍ഷനിലേക്ക് രജിസ്റ്റര്‍ ചെയ്തു. കൃഷ്ണരാജ് മോഹന്റെ നന്ദിപ്രകാശത്തോട് കൂടി പൊതുസമ്മേളനം അവസാനിച്ചു. ഹൈന്ദവം മാഗസിന്‍ ചീഫ് എൗിറ്റര്‍ വാസുദേവ പുളിക്കല്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ക്ക് നല്‍കി പ്രകാശനം നടത്തി. അസോസിയേറ്റ് എഡിറ്റേഴ്‌സ് ആയ ജയപ്രകാശ് നായര്‍, രാജു ഗോപാല്‍ കുന്നംപള്ളി എന്നിവരും പങ്കെടുത്തു. ഡോ.സുവര്‍ണ്ണ സന്തോഷിന്റെ ഗാനങ്ങള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

സ്മിത ഹരിദാസിന്റെ നേതൃത്വത്തില്‍ നടന്ന ഡാന്‍സ് പ്രോഗ്രാം ഏവരുടെയും മനം കവരുന്നതായിരുന്നു.

മയൂര സ്‌ക്കൂള്‍ ഓഫ് ഡാന്‍സിന്റെ കുട്ടികളുടെ ഡാന്‍സ് ബിന്ദ്യ പ്രസാദിന്റെ നേതൃത്വത്തില്‍ നടന്നു. കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു പ്രോഗ്രാം അവതരിപ്പിക്കാന്‍ ബിന്ദ്യ പ്രസാദിന് കഴിഞ്ഞു. അത്‌പോലെ തന്നെ സാവിത്രീ-രാമാനുജത്തിന്റെ കുട്ടികളുടെ ഡാന്‌സ് പ്രോഗ്രം ഏവരേയും സന്തോഷിപ്പിക്കുന്ന ഒന്നായിരുന്നു.

ചില്‍ഡ്രന്‍സ് കോമ്പറ്റീഷന്‍ ബീന മേനോന്‍, സുനില്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി. സുധാകരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന സംഗീത നൃത്ത നാടകം കാണികളുടെ കൈയ്യടി വാങ്ങി.

ഡിന്നറോടു കൂടി കണ്‍വന്‍ഷന്‍ അവസാനിക്കയുണ്ടായി.

ഈ അവസരത്തില്‍ നരവംശ ശാസ്ത്രജ്ഞന്‍ ഡോ.എ.കെ.ബി. പിള്ള, ഹിന്ദു സമൂഹത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് ആദരിയ്ക്കുകയുണ്ടായി. കെ.എച്ച്.എന്‍.എ. പ്രസിഡന്റ് ടി.എന്‍.നായര്‍ പൊന്നാട അണിയിച്ചു സ്വീകരിക്കുയുണ്ടായി.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code