Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സോക്രട്ടീസ്‌ (കവിത)   - ജോണ്‍ ഇളമത

Picture

സത്യംപറഞ്ഞൊരു സോകട്ടീസ്‌
തത്വജ്‌ഞാനത്തിന്‍ ഭാണ്ഡംപേറി
ആതന്‍സിലലയവേ രോക്ഷം
കത്തിപടര്‍ന്നഗ്‌നിയായ്‌''

എന്താണ്‌ സത്യം? `അറിവില്ല' എന്നോ!
എന്ത്‌, വെളിവില്ലായ്‌മ ഇത്‌?
തത്വജഞാനം പഠിച്ച പിഎച്ച്‌ഡിയുള്ള
തതജ്‌ഞാനികളോടോ ഈചോദ്യം!

പണ്ടു തത്വചിന്തകളെ തുരങ്കംവെച്ച
മണ്ടനാം സോക്രട്ടീസോ, നിങ്ങള്‍?
ഏന്നലറും സോഫിസ്‌റ്റുകള്‍
ഇന്നുംവിരാജിക്കുമെവിടയും!

ഞങ്ങള്‍ ജ്‌ഞാനികള്‍ ജന്മനാ
നിങ്ങളോവെറും അജ്‌ഞാനികള്‍!
`സോക്രാറ്റിക്‌വേ' ഇവിടെനടപ്പില്ല
അക്രോബാറ്റിക്കുകള്‍ ഞങ്ങള്‍''

അറിവിനുനരേ കണ്ണടച്ചിരുട്ടാക്കി
നെറിവില്ലായ്‌മ ചെയ്‌തുമിടുക്കരാം
സോഫിസ്‌റ്റുകള്‍ വിരല്‍ചൂണ്ടി
മാഫിയാ സംഘങ്ങളായ്‌!

എവിടയും എന്തിനും കരാര്‍സംഘം
അവരെ തുണക്കും വന്‍ റാക്കറ്റുകള്‍
വലവീശിപടിച്ച്‌ ബുദ്ധിയെ
വിലയംചെയ്യും അധോലോക ലോബികള്‍!

നാട്ടിലും, മറുനാട്ടിലുമെവിടയും
കാട്ടുനിയമങ്ങളെഴുന്നെള്ളിച്ച്‌
കാപാലികരാം ബുദ്ധിജീവികള്‍
പാപക്കറ ഒഴക്കി വിരാജിക്കുവോര്‍!

ഇതു കലിയുഗം, കല്‍ക്കിയുഗം!
മതിവരാത്ത സ്വാത്ഥാര്‍ത്ഥത
കൊടകുത്തിവഴുമീ യുഗത്തില്‍
കടപുഴകിവീഴും സന്മാര്‍ഗ്ഗചിന്തകള്‍!



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code