Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റണില്‍ ജനലക്ഷങ്ങള്‍ക്ക് വിസ്മയമായി താങ്ക്‌സ് ഗിവിങ്ങ് റാലി   - പി.പി.ചെറിയാന്‍

Picture

ഹൂസ്റ്റണ്‍ : ജനലക്ഷങ്ങള്‍ക്ക് ആവേശം പകര്‍ന്ന് അറുപത്തി അഞ്ചാമത് താങ്ക്‌സ്ഗിവിങ്ങ് റാലി ഹൂസ്റ്റണില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു.

തെളിഞ്ഞ ആകാശവും തണുത്തകാറ്റും രാവലെ 8 മണിയോടെ ആരംഭിച്ച റാലിക്കു കൂടുതല് ശോഭ നല്‍കി. ഹീലിയം നിറച്ച കൂറ്റന്‍ ബലൂണുകള്‍, മനോഹരമായി അലങ്കരിച്ച ഫ്‌ളോട്ടുകള്‍, കോളേജ്- സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്റ്, നൃത്തം എന്നിവയും റാലിയെ ആകര്‍ഷകമാക്കി.
ഹൂസ്റ്റണ്‍ ഡൗണ്‍ടൗണിലൂടെ നീങ്ങിയ റാലി വീക്ഷിക്കുന്നതിന് റോഡിനിരുവശവും, കെട്ടിടങ്ങളുടെ മുകളിലും ജനങ്ങള്‍ അണിനിരന്നിരുന്നു.

ബില്‍ ക്ലീന്‍, ഡോ.ജനിഫര്‍ ആള്‍നോഡ് ലിറ്റില്‍ ജോഡികളാണ് ഈ വര്‍ഷത്തെ റാലിയെ നയിച്ചത്.
ചിയര്‍ലീഡേഴ്‌സ്, സ്‌കേറ്റേഴ്‌സ്, എന്നിവരുടെ 250, 000 ജനങ്ങള്‍ റാലി വീക്ഷിക്കുവാനെത്തിയിരുന്നു എന്നാണ് കണക്കാക്കുന്നത്.

 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code