Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളത്തിലെ ജനങ്ങള്‍ പക്ഷിപ്പനി ഭീഷണിയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നു സംസ്ഥാന ആരോഗ്യവകുപ്പ്‌   - എബി മക്കപ്പുഴ

Picture

സംസ്ഥാനത്ത്‌ ആലപ്പുഴയിലെ കുട്ടനാട്ടിലും പരിസരപ്രദേശങ്ങളിലും കണ്ടെത്തിയ പക്ഷിപ്പനി മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചതോടെ ജനങ്ങള്‍ കടുത്ത ഭീതിയലാണ്‌. എച്ച്‌ 5 എന്‍1 വിഭാഗത്തില്‍പ്പെട്ട വൈറസ്‌ ബാധയെത്തുടര്‍ന്നാണു താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്‌. ഈ വൈറസ്‌ മനുഷ്യരിലേക്ക്‌ പകരുവാനുള്ള സാധ്യത വളരെയാണ്‌. പക്ഷിപ്പനി നിയന്ത്രണവിധേയമായിട്ടില്ലെന്നു മൃഗസംരക്ഷണവകുപ്പ്‌ അറിയിച്ചു. സംസ്ഥാനത്തു മുഴുവന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

1997ല്‍ ഹോങ്കോങില്‍ പടര്‍ന്നു പിടിച്ചതും ഇതേ തരത്തിലുള്ള എച്ച്‌ 5 എന്‍1 വൈറസാണ്‌. 2003-2004ല്‍ ഏഷ്യയിലും യൂറോപ്പിലും ഈ രോഗം പടരുകയുണ്ടായി. 400 ലധികം ആള്‍ക്കാരാണു ഈ വൈറസ്സ്‌ ബാധ മൂലം മരിച്ചത്‌. ലക്ഷക്കണക്കിനു വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കിയിരുന്നു. പന്നിപ്പനി, ഏഷ്യന്‍ ഫ്‌ളൂ തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമായ വൈറസിന്റെ മറ്റൊരു വകഭേദമാണ്‌ എച്ച്‌ 5 എന്‍1. മനുഷ്യരില്‍ വൈറസ്‌ബാധയേറ്റാല്‍ നീണ്ടുനില്‍ക്കുന്ന പനി, ചുമ, സന്ധിവേദന എന്നിവ അനുഭവപ്പെടുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുകയും മാരകമായ ന്യൂമോണിയയായി മാറും. കാര്യക്ഷമായ ചികിത്സ ആരംഭം മുതലേ രോഗിക്ക്‌ ലഭിക്കതെ വന്നാല്‍ മരണം തീര്‌ച്ചയാണ്‌. പാവപ്പെട്ടവര്‌ക്കും, സാധാരണക്കാര്‍ക്കും ആശ്വാസ കേന്ദ്രമായ സര്‌ക്കാര്‌ ആശുപത്രിയില്‍ വേണ്ടത്ര ചികിത്സ സംവിധാനം ഇല്ല. ഇക്കൂട്ടരുടെ ജീവനു ആരോഗ്യ വകുപ്പ്‌ എത്രമാത്രം പരിഗണന ഉണ്ടാകുമെന്ന്‌ കണ്ടറിയണം.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code