Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തിരുവല്ലാ അസോസിയേഷന്‍ ഓഫ്‌ ഡാലസിന്റെ ക്രിസ്‌തുമസ്‌ കരോള്‍ നവംബര്‍ 30 മുതല്‍, ക്രിസ്‌തുമസ്‌ ആഘോഷം ജനുവരി 4 ന്‌   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഡാലസ്‌ : തിരുവല്ലാ അസോസിയേഷന്‍ ഓഫ്‌ ഡാലസിന്റെ ഈ വര്‍ഷത്തെ ക്രിസ്‌തുമസ്‌ പുതുവത്സര ആഘോഷങ്ങള്‍ കരോള്‍ട്ടന്‍ ഇന്ത്യന്‍ ക്രീക്ക്‌ ക്ലബില്‍ ജനുവരി 4 ഞായാറാഴ്‌ച നടക്കും.
വൈകിട്ട്‌ 6 മുതലാണ്‌ പരിപാടികള്‍.

അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ ക്രിസ്‌തുമസ്‌ കരോള്‍ നവംബര്‍ 30 , ഡിസംബര്‍ 7 തീയതികളിലായി നടക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ലൂയീസ്‌ വില്‍ , ഫ്‌ലവര്‍ മൗണ്ട്‌, കാരള്‍ട്ടന്‍ , ഇര്‍വിംഗ്‌ , റിച്ചാഡ്‌സണ്‍ , പ്ലാനോ സിറ്റികളിലുള്ള തിരുവല്ല നിവാസികളുടെയും സുഹൃത്തുക്കളുടെയും ഭവനങ്ങളില്‍ കരോള്‍ ഗായക സംഘം സന്ദര്‍ശനം നടത്തും. എല്ലാ തിരുവല്ലാ നിവാസികളേയും സുഹൃത്തുക്കളേയും കരോള്‍, ക്രിസ്‌തുമസ്‌ ആഘോഷങ്ങളിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സോണി ജേക്കബ്‌ , സജി നായര്‍, മാത്യു സാമുവല്‍, സുനു മാത്യു, ബിജു വര്‍ഗീസ്‌ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‌കി വരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code