ഷിക്കാഗോ: 2016-ല്‍ മയാമിയില്‍ വെച്ച് നടത്തുവാന്‍ പോകുന്ന വടക്കേ അമേരിക്കയിലെ പ്രവാസി മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്റെ ചെയര്‍മാനായി മാത്യു വര്‍ഗീസിനെ തെരഞ്ഞെടുത്തതില്‍ ഷിക്കാഗോയിലെ ഫോമാ ഭാരവാഹികളുടേയും അംഗങ്ങളുടേയും അനുമോദനങ്ങള്‍.
വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ച് സംഘടനാ പാടവം തെളിച്ച വ്യക്തിയാണ് മാത്യു വര്‍ഗീസ്. കേരളാ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍, ഫ്ളോറിഡയിലെ നവകേരളാ ആര്‍ട്സ് ക്ലബ്, 2004/06 കാലഘട്ടത്തില്‍ ഫൊക്കാനാ ട്രഷറര്‍, ഫോമാ സ്ഥാപക നേതാക്കളിലൊരാള്‍, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ്, അഡൈ്വസറി ബോര്‍ഡ് ചെയര്മാന്, ഏഷ്യാനെറ്റ് യു.എസ്.എയുടെ ഓപ്പറേഷന്‍സ് മാനേജര്‍ ആണ് അദ്ദേഹം ഇപ്പോള്‍. എല്ലാവരോടും വളരെ സൗമ്യമായി പെരുമാറുന്ന നല്ലൊരു വ്യക്തികൂടിയാണ് അദ്ദേഹം.
കേരളം പോലെ തന്നെ മനോഹരമായ പ്രകൃതിഭംഗിയുള്ള സ്ഥലമാണ് ഫ്ളോറിഡ. ഫോമയുടെ അടുത്ത കണ്വെന്ഷന് ഒരു ചരിത്ര സംഭവമായിത്തീരട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു. പ്രവര്‍ത്തന മികവിന്റെ പന്ഥാവിലൂടെ ഫോമ ഇനിയും ബഹുദൂരം മുന്നോട്ടു പോകട്ടെ. ഒപ്പം ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുവാന്‍ മയാമിയില്‍ നമുക്ക് ഒത്തുചേരാം.
ജോസി കുരിശിങ്കല്‍, ഫോമാ ന്യൂസ് ടീം.
Comments