ബഹറിന്‍ ഇന്ത്യന്‍ സ്കൂളില്‍ ഭാരവാഹി തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകളുമായി ഒരു വനിത
മനാമ: ബഹറിനില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഇന്ത്യന്‍ സ്കൂളിന്റെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകളുമായി ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അംഗം ഡോ. ഷെമിലി പി. ജോണ്‍ ഒന്നാമതെത്തി.
ഏഴ് അംഗങ്ങളുള്ള രണ്ട് പാനലുകളായിട്ടാണ് മത്സരം നടന്നത്. ബഹറിനിലും നാട്ടിലും അറിയപ്പെടുന്ന പ്രമുഖ യുവ വ്യവസായിയായ ഏബ്രഹാം സാമുവേലിന്റെ സഹധര്‍മ്മിണിയാണ് ഡോ. ഷെമിലി
Comments