മസ്ക്കറ്റ്, ഗാല സെന്റ് മേരീസ് ഇടവകയില്‍ ക്രിസ്തുമസ്നവവത്സര ശുശ്രൂഷകള്‍
മസ്ക്കറ്റ്: ഗാല സെന്റ് മേരീസ് ഇടവകയിലെ പ്രഥമ ക്രിസ്തുമസ്നവവത്സര ശുശ്രൂഷകള്‍ ഡിസംബര്‍ 15ന് ആരംഭിക്കും. വൈകിട്ട് 7.30ന് ഗാല ബോഷ് ഹാളില്‍ ക്രിസ്തുമസ് കാരള്‍ പ്രോഗ്രാം നടക്കും. ജൂനിയര്‍, സീനിയര്‍ ക്വയറിന്റെ കാരള്‍ ഗാനാലാപം, ടാബ്ളോ, നാടന്‍ ക്രിസ്തുമസ് കാരള്‍ തുടങ്ങിയവ ഉണ്ടായിരിക്കും. റവ. ജിജി വി. മാത്യു മുഖ്യ സന്ദേശം നല്‍കും.
24ന് വൈകിട്ട് 7ന് നടക്കുന്ന യല്‍ദോ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് നേതൃത്വം നല്‍കും. 31ന് വൈകിട്ട് 7 മുതല്‍ പുതുവത്സര ശുശ്രൂഷകള്‍ ഗുഡ് ഷെപ്പേര്‍ഡ് ഹാളില്‍ നടക്കും.
വാര്‍ത്ത അയച്ചത്: ബാബു വര്‍ഗീസ്
Comments