ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ഗവര്‍മെന്റ് പ്ലാന്‍ ചെയ്ത റോഡ്-ഹൈവേ ടോള്‍ നടപ്പാക്കാന്‍ സാധിക്കുകയില്ലെന്ന് യൂറോപ്യന്‍ യൂണിയന് കമ്മീഷണര്‍ വിയോലെറ്റാ ബള്‍ക്ക് ജര്‍മന്‍ ഗതാഗത വകുപ്പ് മന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്ഡിനെ അറിയിച്ചു. ജര്‍മന്‍ പാസഞ്ചര്‍ വാഹന ഉടമകള്‍ക്ക് വാഹന നികുതി കുറച്ച് കൊടുത്ത് ഈ ടോള്‍ തുകയില്‍ നിന്ന് ആശ്വാസം നല്‍കാനും, വിദേശ രാജ്യങ്ങളില്‍ നിന്നും എത്തി ജര്‍മന്‍ റോഡുകള്‍ ഉയോഗിക്കുന്നവരില്‍ നിന്നും ടോള്‍ പിരിക്കാനും പ്ലാന്‍ ചെയ്ത പദ്ധതിയാണ് നടപ്പാക്കാന്‍ പറ്റുകയില്ലെന്ന് യൂറോപ്യന്‍ യൂണിയന് കമ്മീഷണര്‍ അറിയിച്ചത്.
ഇങ്ങനെ രാജ്യങ്ങളെ തരം തിരിച്ച് ഒരു ടോള്‍ സാധ്യമല്ലെന്നും, ഇത് എല്ലാ യൂറോപ്യന്‍ പാസഞ്ചര്‍ വാഹന ഉടമകളെയും ഒരുപോലെ കാണുന്നതിന് പകരം വന്‍ വിവേചനം ആണെന്നും യൂറോപ്യണ്ന് യൂണിയന് കമ്മീഷണന് വിലയിരുത്തി. ഈ തീരുമാനത്തെ മറികടക്കാന്‍ തല്ക്കാലം ജര്‍മനിക്ക് കഴിയുകയില്ലെന്ന് നിയമ വിദഗ്ധര്‍ പറഞ്ഞു.
Comments