Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളം ഇനി ഗോള്‍ഡ് ഓണ്‍ കണ്‍ട്രി സ്ഥാനത്ത്   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ പല വികസിത രാജ്യങ്ങളുടെ കരുതല്‍ സ്വര്‍ണ നിക്ഷേപത്തേക്കാള്‍ സ്വര്‍ണം സൂക്ഷിക്കുന്ന കമ്പനികള്‍ ഇന്ത്യയിലെ കൊച്ചു കേരളത്തില്‍ ഉണ്ടെന്നു പറഞ്ഞാല്‍ സാധാരണ എല്ലാവരും അവിശ്വസിക്കുകയും, ഞെട്ടുകയും ചെയ്യും. എന്നാല്‍ ഇത് വാസ്തവമാണ്. കേരളത്തിലെ മൂന്ന് െ്രെപവറ്റ് ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നീ കമ്പനികളുടെ കൈവശമുള്ള സ്വര്‍ണം 195 ടണ്ണാണ്. സിംഗപ്പൂര്‍, സ്വീഡന്‍, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ ഗോള്‍ഡ് റിസര്‍വ് ഇതിലും വളരെ താഴെയാണ്. സിംഗപ്പൂരിന്റെ കരുതല്‍ സ്വര്‍ണത്തിന്റെ അളവ് 127 ടണ്ണും, സ്വീഡന്റേത് 126 ടണ്ണും, ആസ്‌ത്രേലിയയുടെത് 80 ടണ്ണും, ദക്ഷിണാഫ്രിക്കയുടെത് 125 ടണ്ണും, മെക്‌സിക്കോയുടെത് 123 ടണ്ണും, ഗ്രീസിന്റേത് 112 ടണ്ണും, കുവൈത്തിന്റേറത് 79 ടണ്ണുമാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ കരുതല്‍ നിക്ഷേപമുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. 558 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ സൂക്ഷിക്കുന്നത്. െ്രെപവറ്റ് മേഖലയിലെ കരുതല്‍ സ്വര്‍ണ പട്ടികയില്‍ മുത്തൂറ്റ് ഫിനാന്‍സാണ് മുന്നില്‍.  116 ടണ്‍ സ്വര്‍ണമാണ് മുത്തൂറ്റ് ഫിനാന്‍സ് കമ്പനിയുടെ കൈവശമുള്ളത്. മണപ്പുറം ഫിനാന്‍സ് 40  ടണ്‍ സ്വര്‍ണവും, മുത്തൂറ്റ് ഫിന്‍കോര്‍പ്പറേഷന് 39 ടണ്‍ സ്വര്‍ണവും സൂക്ഷിക്കുന്നു. കേരളത്തിലെ ഈ അസാധാരണ സ്വര്‍ണ നിക്ഷേപ വാര്‍ത്ത യൂറോപ്യന്‍ ഫൈനാന്‍ഷ്യല്‍ മാദ്ധ്യമങ്ങള്‍ ഞെട്ടലോടെ പ്രസിദ്ധീകരിച്ചു. ഇതുവരെ 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്നറിയപ്പെട്ടിരുന്ന കേരളത്തെ 'ഗോള്‍ഡ് ഓണ്‍ കണ്‍ട്രി' എന്നാണ് ഈ മാദ്ധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഇതില്‍ നിന്നും കേരള ജനതയുടെ സ്വര്‍ണത്തോടുള്ള ഭ്രമം ലോക രാഷ്ട്രങ്ങളെ അമ്പരിപ്പിക്കുന്നു എന്നും ഇവര്‍ എഴുതി. .





Comments


Realtor
by Thomas Paul, USA on 2014-12-24 22:49:08 pm
I am very happy to hear India, especially kerala Gold on country. Stay as first for other cultural and financial activities.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code