Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മ്മനി വന്‍ ഇസ്ലാം വിരുദ്ധ പ്രക്ഷോഭ പ്രതിസന്ധിയില്‍   - ജോര്‍ജ് ജോണ്‍

Picture

ബര്‍ലിന്‍: ഇസ്ലാംവത്ക്കരണത്തിനെതിരെ ജര്‍മനിയിലെ പ്രതിഷേധ സമരങ്ങള്‍ ശക്തമാകുന്നു. ജര്‍മനിയില്‍ അഭയാര്‍ത്ഥികളായി എ ത്തിയവര്‍ ശരിയ ത്ത് നിയമങ്ങള്‍ നട പ്പിലാക്കുകയാണെന്ന്
ആരോപി ച്ച് ആയിരക്കണക്കിന് ജര്‍മന്‍കാരാണ് പ്രതിഷേധവുമായി വിവിധ നഗരങ്ങളില്‍ രംഗ ത്തിറങ്ങിയിരിക്കുന്നത്. ഡ്രേസ്‌ഡെന്‍, ബെര്‍ലിന്‍, കൊളോണ്‍, ഫ്രാങ്ക്ഫര്‍ട്ട്, ഹംബൂര്‍ഗ് ഉള്‍ പ്പടെയുള്ള നഗരങ്ങളില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്നു. പ്രതിഷേധക്കാരുടെ സമ്മര്‍ദ്ദ ത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കല്‍ വന്‍ പ്രതിസന്ധിയിലാണ്. ലോകമെമ്പാടും ഇസ്ലാമികവത്ക്കരണത്തിന്റെ പിടിയലാണെന്നും ജര്‍മനിയില്‍ ഇത് അനുവദിയ്ക്കാന്‍ പറ്റുകയില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അസ്വസ്തത പുകമുകൊണ്ടിരിക്കുന്ന മുസ്ലീം രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ജര്‍മനിയില്‍ എ ത്തിക്കൊണ്ടിരിക്കുന്നത്.

ഏതാണ്ട് അരലക്ഷ ത്തില്‍ അധികം മുസ്ലീങ്ങള്‍ ഇതിനോടകം തന്നെ ജര്‍മനിയില്‍ അഭയം തേടിയിട്ടുണ്ട്. ജര്‍മനിയില്‍ തീവ്ര ഇസ്ലാമികത ഒരിക്കലും അനുവദിയ്ക്കില്ലെന്ന് പ്രക്ഷോഭകര്‍ പറയുന്നു. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ രാജ്യ ത്ത് പെരുകുന്നതായും സ്ത്രീകളെ ആക്രമിക്കുന്നതായും പ്രക്ഷോഭണം നട ത്തുന്നവര്‍ ആരോപിക്കുന്നു.

ഇതിനെതിരെ വിദേശികളെ അനുകൂലിക്കുന്ന സംഘടനകള്‍ കൂടി പ്രതിഷേധപ്രകടനങ്ങളുമായി രംഗ ത്ത് വന്നതോടെ ജര്‍മനിയിലെ സമാധാന ജീവിതാ ന്തരീക്ഷം വഷളാവുകയാണ്.ഈ അഭയാര്‍ത്ഥികള്‍ മുസ്ലീം പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ നിഷേധി ച്ച് ശരിയ ത്ത് നിയമം നട പ്പിലാക്കാനുള്ള ശ്രമ ത്തിന്റെ ഭാഗമാണിത്. ജര്‍മനിയിലും, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ശരിയ ത്ത് നിമയം നട പ്പാക്കാന്‍ അനുവദിയ്ക്കുകയില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ജര്‍മന്‍കാരുടെ നേതൃത്വത്തില്‍ 'പാട്രിയോട്ടിക് യൂറോപ്യന്‍സ് എഗൈന്‍സ്റ്റ് ഇസ്ലാമിസേഷന്‍ ഓഫ് ദ് വെസ്റ്റ്'  എന്ന സംഘടനയ്ക്ക് രൂപം കൊടു ത്തു. ഈ സംഘടനയുടേ നേതൃത്വ ത്തിലാണ് സമരങ്ങള്‍ നട ത്തുന്നത്. എന്നാല്‍ സമരക്കാരെ നിയോ നാസികള്‍ എന്ന് മുദ്രകുത്തുകയാണ് ഇസ്ലാമികവത്ക്കരണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്ന് ആക്ഷേപം ഉയര്‍ ത്തുന്നു. ജര്‍മനിയുടെ സംസ്‌ക്കാരവും പാരമ്പര്യവും ശരിയ ത്ത് നിയമങ്ങള്‍ക്ക് വിട്ട് കൊടുക്കില്ലെന്നും സര്‍ക്കാര്‍ ഇ ത്തരം ശ്രമങ്ങള്‍ കര്‍ശനമായി തടയണമെന്നും പെഗിഡ ആവശ്യപ്പെടുന്നു. രാജ്യത്തേയ്ക്കുള്ള മുസ്ലിങ്ങളുടെ കുടിയേറ്റം അവസാനി പ്പിയ്ക്കണമെന്ന് തന്നെയാണ് ഇവരുടെ ശക്തമായ ആവശ്യം. ലട്ട്‌സ ബാച്ച്മാന്‍ എന്ന 41കാരാനണ് പെഡിഗയുടെ സ്ഥാപകന്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code