Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പൌലോസ് മാര്‍ ഗ്രീഗോറിയോസ്, മതേതരത്വത്തിന്റെ വക്താവും, പ്രചാരകനും: ഫാ. ഡോ. ബിജേഷ് ഫിലിപ്പ്

Picture


ഗാസിയബാദ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഡല്‍ഹി ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായും, ഡബ്‌ള്യു.സി.സി.യുടെ മുന്‍ പ്രസിഡന്റുമായ ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ്, മതേതരത്വത്തിന്റെ ശക്തനായ വക്താവും പ്രചാരകനുമായിരുന്നുവെന്ന് നാഗ്പൂര്‍ വൈദീക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ. ബിജേഷ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.
ഓര്‍ത്തഡോക്‌സ് സഭയുടെ ബിഷപ്പായിരിക്കുമ്പോള്‍ തന്നെ മറ്റ് മതങ്ങളുടെയും സഭാ വിഭാഗങ്ങളുടെയും നന്മയെ പ്രോത്സാഹിപ്പിക്കാനും അവരുമായി സൌഹൃദം പങ്കിടുവാനും ജീവിതകാലം മുഴുവന്‍ പരിശ്രമിച്ച ദാര്‍ശികനായിരുന്നു മാര്‍ ഗ്രീഗോറിയോസ് തിരുമേനി.
ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ഗാസിയബ്ദ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനം നടത്തിയ നാലാമത് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഫാ. ബിജേഷ് ഫിലിപ്പ്. ഫാ.സജി യോഹന്നാന്‍, ഫാ. ബിജു ഡാനിയേല്‍, ഫാ. സജി ഏബ്രഹാം, ഫാ. സജു തോമസ്, ഫാ. ചെറിയാന്‍ ജോസഫ്, ജോജി നൈനാന്‍, ഷിജു ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന നാലാമത് ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് മെമ്മോറിയല്‍ പ്രസംഗ മത്സരത്തില്‍ സരിതവിഹാര്‍ സെന്റ് തോമസ് യൂണിറ്റിലെ അഡ്വ. റോബിന്‍ രാജു ഒന്നാം സ്ഥാനം കരസ്ഥമാക്കി എവറോളിംഗ് ട്രോഫിയും അയ്യായിരം രൂപയും നേടി. ഇത് മൂന്നാം തവണയാണ് റോബിന്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനാകുന്നത്. ഗാസിയബാദ് സെന്റ് തോമസ് യൂണിറ്റിലെ അനുഷാ റോയി രണ്ടാം സ്ഥാനവും ഗുഡ്ഗാവ് സെന്റ് ഗ്രീഗോറിയോസ് യൂണിറ്റിലെ റൂബി വര്‍ഗ്ഗീസ് മൂന്നാം സ്ഥാനവും നേടി. ലോകത്തിന്റെ ഭാര്യയെ ഓര്‍ത്തുകൊള്‍വിന്‍ എന്നതായിരുന്നു ചിന്താവിഷയം. ഹോസ്ഖാസ്, ജനക്പുരി, ഫരീദാബാദ്, മയൂര്‍വിഹാര്‍ ഫേസ് 1, ദില്‍ഷാദ് ഗാര്‍ഡന്‍, തുഗ്‌ളക്കാബാദ് ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code