Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റഹ്മ ബഹറിന്‍ ദേശീയ ദിനത്തില്‍ നടത്തുന്ന ലേബര്‍ ക്യാംപ് സന്ദര്‍ശന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

Picture

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ യുവജവ വിഭാഗമായ സെന്റ് തോമസ് ഒ.സി.വൈ.എം. ആരാധനാ, പഠനം, സേവനം എന്നീ ആപ്ത വാക്യങ്ങളെ ഉള്‍ക്കൊണ്ട് 'റഹ്മ' (മനസ്സലിവ്) എന്ന പേരില്‍ മരുഭൂമിയിലെ ക്രിസ്തീയ സാക്ഷ്യം എന്ന തലക്കെട്ടോടുകൂടി ലേബര്‍ ക്യാംപ് സന്ദര്‍ശനം നടത്തുന്നു.
കഴിഞ്ഞ 53 വര്‍ഷമായി ബഹറിനില്‍ പ്രവര്‍ത്തിച്ചുവരുന്ന സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് െ്രെകസ്തവ യുവജനപ്രസ്ഥാനത്തിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഡിസംബര്‍ 16ന് സാര്‍ എന്ന സ്ഥലത്ത് ഏകദേശം 300 സഹോദരങ്ങള്‍ താമസിക്കുന്ന ലേബര്‍ ക്യാംപ് സന്ദര്‍ശിച്ച് പുതിയ വസ്ത്രങ്ങളും, ഭക്ഷണ സാധനങ്ങളും അടങ്ങിയ രണ്ട് കിറ്റുകള്‍ വിതരണം ചെയ്യുന്നു.
ഭക്ഷണ സാധനങ്ങളുടെ കിറ്റില്‍ ഉപ്പ് മുതല്‍ അരി വരെയുള്ള പത്ത് സാധനങ്ങളും, വസ്ത്രങ്ങളുടെ കിറ്റില്‍ ബ്‌ളാങ്കറ്റ് മുതല്‍ പൌഡര്‍ വരെയുള്ള സാധനങ്ങളുമാണ് സഹോദരങ്ങള്‍ക്ക് നല്‍കുവാന്‍ തയ്യാറാക്കിയിരിക്കുന്നത്.
മരുഭൂമിയിലെ ജീവിത സാഹചര്യങ്ങളോട് മത്സരിച്ച് ജീവിതം കരുപിടിപ്പിക്കുവാന് വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങളോട് നമുക്ക് തോന്നേണ്ട ഒരു മനസ്സലിവ് എന്നതാണ് 'റഹ്മ' കൊണ്ട് അന്വര്‍ത്ഥമാക്കുന്നത്. ലോകമെമ്പാടും ശ്രീയേശുവിന്റെ തിരുജനനം ആഘോഷിക്കുന്ന ഈ സമയത്ത് നമ്മുടെ സഹോദരങ്ങള്‍ക്കുള്ള ഒരു ക്രിസ്തുമസ് സമ്മാനമായിട്ടാണ് ഇത് നല്‍കുന്നത് എന്നും. നാളെ രാവിലെ 9 മണിക്ക് ക്യാമ്പില്‍ വെച്ച് നടത്തുന്ന ഈ പരിപാടിയില്‍ ഏവരും വന്ന് പങ്കെടുക്കണമെന്നും ഇടവക വികാരി റവ. ഫാദര്‍ വര്‍ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, പ്രസ്ഥാനം സെക്കട്ടറി ബിജു തങ്കച്ചന്‍ (39735362) കോ ഓര്‍ഡിനേറ്റര്‍ അനോ ജേക്കബ് (39890277) എന്നിവര്‍ അറിയിച്ചു.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code