ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇ ന്ത്യ, ജര്‍മന്‍ ലുഫ് ത്താന്സാ ലീഡ് ചെയ്യുന്ന സ്റ്റാര്‍ അലിയാന്‍സ് അ ന്തര്‍ദേശീയ വിമാന കമ്പനി ഗ്രൂപ്പില്‍ ചേര്‍ന്നതിന് ശേഷം കോഡ് ഷെയര്‍ ഫ്ളൈറ്റുകള്‍ വര്‍ധി പ്പിക്കുന്നു. ഇപ്പോള്‍ ലുഫ് ത്താ3സാ, എയര്‍ കാനഡാ, അവിയാന്കാ (ബ്രസീല്‍), ഈവാ എയര്‍ (തായ്വാന്) എന്നീ എയര്‍ലൈന്‍സുകളുമായി കോഡ്
ഷെയര്‍ ഫ്ളൈറ്റ് എഗ്രിമെന്റ് വച്ചു. താമസിയാതെ മറ്റ് സ്റ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് എയര്‍ലൈനുകളുമായി കോഡ് ഷെയര്‍ ഫ്ളൈറ്റ് എഗ്രിമെന്റുകള്‍ വയ്ക്കുമെന്ന് എയര്‍ ഇന്ത്യാ സി.എം.ഡി. രോഹിത് നന്ദന് പറഞ്ഞു.
സ്റ്റാര്‍ അലിയാന്‍സ് ഗ്രൂ പ്പില്‍ ഇ േപ്പാള്‍ 28 എയര്‍ലൈന്‍സുകള്‍ ഉണ്ട്. ഇതില്‍ ലുഫ് ത്താന്സാ, യുനൈറ്റഡ് എയര്‍ലൈന്‍സ്, എയര്‍ കാനഡാ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, തായ് എയര്‍വെയ്സ് എന്നിവയാണ് പ്രധാനികള്‍. എയര്‍ ഇന്ത്യ ഇപ്പോള്‍ 59 ഡൊമസ്റ്റിക്, 34 ഇന്റര്‍നാഷണല്‍ ഫ്ളൈറ്റുകള്‍ നടത്തുന്നു. സ്റ്റാര്‍ അലിയാന്‍സ് എയര്‍ലൈനുകളുമായി കോഡ് ഷെയര്‍ ഫ്ളൈറ്റ് നടത്തിയാല്‍ വരുമാനം വര്‍ധി പ്പിക്കാനും, യാത്രക്കാര്‍ക്ക് കൂടുതല്‍ അ ന്തരാഷ്ട്ര ഫ്ളൈറ്റ് സൗകര്യം നല്‍കാനും സാധിക്കും. ഈ കോഡ് ഷെയര്‍ ഫ്ളൈറ്റുകള്‍ പ്രായോഗികമായാല് യൂറോപ്പിലും, അമേരിക്കയിലും ഉള്ള പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയോജന െപ്പടും. മറ്റ് സ്റ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് എയര്‍ലൈനുകളുടെ എയര്‍
ഇ ന്ത്യാ കോഡ് ഷെയര്‍ ഫ്ളൈറ്റുകളില്‍ താരതമ്യേന വിലകുറഞ്ഞ നെറ്റ്-എത്തിനിക് നിരക്കുകളില്‍ പ്രവാസികള്‍ക്ക് യാത്ര ചെയ്യാം.
Comments