Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മര്‍ത്ത് മറിയം സമാജം 12ാമത് യു.എ.ഇ മേഖല വാര്‍ഷിക സമ്മേളനം നടന്നു

Picture



മര്‍ത്ത് മറിയം സമാജം പന്ത്രണ്ടാമത് യു.എ.ഇ. മേഖല വാര്‍ഷിക കോണ്‍ഫ്രന്‍സ് ?യുവ തലമുറയുടെ വിശ്വാസ രൂപീകരണം എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ഇടവകയില്‍ വച്ച് നടത്തപ്പെട്ടു.
നാഗപൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് തീയോളൊജിക്കല്‍ സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ ബിജേഷ് ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. സോണല്‍ പ്രസിഡന്റും ഇടവക വികാരിയുമായ ഫാദര്‍ യാക്കൂബ് ബേബി അധ്യക്ഷം വഹിച്ചു.

ബൈബിള്‍ ക്ലാസുകള്‍ക്ക് കോട്ടയം ഓര്‍ത്തഡോക്‌സ് തീയോളൊജിക്കല്‍ സെമിനാരി ഫാ. ക്വല്‍ട്ടി, ഫാ. സജി അമയില്‍ എന്നിവര്‍ നേത്രുത്വം നല്കി . ഇടവക സഹവികാരി ഫാ. അജി കെ ചാക്കോ , ഫാ. സ്‌കറിയ മാത്യു ,ഫാ. ലിജോ ജോണ്‍, ഫാ. ജേക്കബ് ജോര്‍ജ്, ഇടവക ട്രസ്ടീ ജോര്‍ജ് കുട്ടി ജോണ്‍, ഇടവക സെക്രട്ടറി ജോസ് വി ജോണ്‍, സോണല്‍ സെക്രട്ടറി അന്‍സ സോണി, ജസ്ലിന്‍ ഫിലിപോസ്, ലിസ ബാബു, വത്സല വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

മര്‍ത്ത് മറിയം സമാജം നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ഡോക്ക്‌മെന്ററി പ്രദര്‍ശിപ്പിച്ചു.
ഇതോടനുബന്ധിച്ചു നടത്തിയ ഗ്രൂപ്പ് സോങ്ങ് മത്സരത്തില്‍ ഷാര്‍ജ, റാസ് അല്‍ ഖൈമ, അബുദാബി യൂണിറ്റുകള്‍ ഒന്നും, രണ്ടും , മൂന്നും സ്ഥാനങ്ങളും, ക്വിസ് മത്സരത്തില്‍ റാസ് അല്‍ ഖൈമ, ഫുജൈറ, അബുദാബി യൂണിറ്റുകള്‍ ഒന്നും, രണ്ടും , മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

അടുത്ത വര്‍ഷത്തെ സോണല്‍ പ്രസിഡണ്ടായി ഫാ. ജേക്കബ് ജോര്‍ജ്, സോണല്‍ സെക്രട്ടറിയായി എലിസബത്ത് ബിജോയ് എന്നിവര്‍ തിരഞ്ഞെടുക്കപെട്ടു.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code