Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭീകരവാദത്തിനെതിരെ മനസ്സാക്ഷി ഉണര്‍ത്താന്‍ മെഴുകുതിരി തെളിച്ചു

Picture

പാലാ: ഭീകരവാദത്തിനെതിരെ ലോക മനസ്സാക്ഷി ഉണരണമെന്ന സന്ദേശവുമായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പാലായില്‍ മെഴുകുതിരി തെളിച്ചു.പാകിസ്ഥാനിലെ സൈനിക സ്‌കൂളില്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ 100കണക്കിന് സ്‌കൂള്‍ കുട്ടികള്‍ ഇരയായതിന്റെ പശ്ചാതലത്തിലാണ് മെഴുകുതിരി തെളിച്ചത്.മരിച്ച കുട്ടികള്‍ക്ക് ഫൗണ്ടേഷന്‍ ആദരാജ്ഞലി അര്‍പ്പിച്ചു.ഭീകരാക്രമണത്തില്‍ മരിച്ച കുട്ടിയുടെ ചോരവീണ് ചിതറിയ ഷൂവിന്റെ ചിത്രവും എന്തിയാണ് ഫൗണ്ടേഷന്‍ ചടങ്ങ്
നടത്തിയത്.നഗരസഭ കൗണ്‍സിലര്‍ സാബു എബ്രഹാം, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ്, മനോജ് പട്ടേരി,സന്തോഷ് വെട്ടിക്കാട്ട്,അഭിലാഷ് സൂരജ്,റോണില്‍ സി കുര്യന്‍,ഷെജി ആന്റണി ,ബിജു ആരാധന തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറുപ്പ്:

ഭീകരവാദത്തിനെതിരെ ലോക മനസ്സാക്ഷി ഉണരണമെന്ന സന്ദേശവുമായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ്, .നഗരസഭ കൗണ്‍സിലര്‍ സാബു എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാലായില്‍ മെഴുകു
തിരി തെളിച്ചപോള്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code