Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബ്രിസ്‌ബേന്‍ ടെസ്റ്റിലും ജയം, ആസ്‌ട്രേലിയ 20ന് മുന്നില്‍

Picture

ബ്രിസ്‌ബേന്‍: ഇന്ത്യയ്‌ക്കെതിരായി ബ്രിസ്‌ബേനില്‍ നടന്ന രണ്ടാമത്തെ ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ട്രേലിയയ്ക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 128 റണ്‍സെന്ന ദുര്‍ബല വിജയലക്ഷ്യം മറികടക്കാന്‍ ആസ്‌ട്രേലിയയ്ക്ക് ആറ് വിക്കറ്റുകള്‍ ബലികഴിക്കേണ്ടി വന്നു. ഈ വിജയത്തോടെ നാലു ടെസ്റ്റുകളുടെ പരന്പരയില്‍ ആസ്‌ട്രേലിയ 20ന് മുന്നിലെത്തി. അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റും ആസ്‌ട്രേലിയ ജയിച്ചിരുന്നു.

97റണ്‍സിന്റെ നേരിയ ലീഡ് നേടിയ ആസ്‌ട്രേലിയ, രണ്ടാമിന്നിംഗ്‌സില്‍ ഇന്ത്യയെ 224 റണ്‍സിന് ചുരുട്ടിക്കൂട്ടി. ശിഖര്‍ ധവാന്‍ (81), ചേതേശ്വര്‍ പൂജാര (43) എന്നിവര്‍ മാത്രമാണ്  ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്. ഉമേഷ് യാദവ് 30 റണ്‍സെടുത്തു. 55 റണ്‍സെടുത്ത ക്രിസ് റോജേഴ്‌സ് ആണ് രണ്ടാമിന്നിംഗ്‌സില്‍ ആസ്‌ട്രേലിയയുടെ ടോപ്‌സ്‌കോറര്‍.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയില്‍ നാലാം ദിനം രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യയ്ക്ക് വിരാട് കോഹ്‌ലി(1)യുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ അജിങ്ക രഹാനെ (10), രോഹിത് ശര്‍മ (0), ധോണി (0) എന്നിവര്‍ കൂടാരം കയറി. ടീം സ്‌കോര്‍ 143ല്‍ നില്‍ക്കെ ചേതേശ്വര്‍ പൂജാര വീണതോടെ ഇന്ത്യ വന്‍ തകര്‍ച്ചയെ മുന്നില്‍ കണ്ടു. ലീഡ് ഇരുന്നൂറ് കടന്നപ്പോള്‍ ധവാനും മടങ്ങി. 

രണ്ടാമിന്നിംഗ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചേല്‍ ജോണ്‍സനാണ് ഇന്ത്യയെ തകര്‍ത്തത്. 

സ്‌കോര്‍
ഇന്ത്യ: 408 & 224
ആസട്രേലിയ: 505, 130/6



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code