Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളത്തില്‍ 30 പേരെ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം നടത്തി   - എബി മക്കപ്പുഴ

Picture

സ്വന്തം വീട്ടിലേക്കു മടങ്ങി വരൂ എന്ന ആശയം ഉള്‍ക്കൊണ്ട്‌ ഘര്‍വാതപസി മോഡല്‍ മതപരിവര്‍ത്തനം കേരളത്തില്‍ സംഘടിപ്പിച്ചു.വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ആലപ്പുഴയിലായിരുന്നു മതംമാറ്റ ചടങ്ങുകള്‍ സംഘടിപ്പിച്ചത്‌.വിശ്വഹിന്ദുപരിഷത്ത്‌ നേതാവായിരുന്നു ചടങ്ങിനു കാരമികത്വം നല്‌കിയത്‌.ശനിയാഴ്‌ച രാവിലെ അഞ്ചിനു തുടങ്ങി നാലു മണിക്കൂറോളം മതപരിവര്‍ത്തന പരിപാടി നീണ്ടു നിന്നു. ഗണപതിഹോമത്തോടെയാണ്‌ ചടങ്ങ്‌ ആരംഭിച്ചത്‌. ശുദ്ധികലശം, ഗായത്രീമന്ത്രം ചൊല്ലിക്കൊടുക്കല്‍, വസ്‌ത്രദാനം തുടങ്ങിയ ചടങ്ങുകളും നടന്നു.

കായംകുളത്തിനു സമീപം ചേപ്പാട്‌ എട്ടു ദലിത്‌ ക്രിസ്‌ത്യന്‍ കുടുംബങ്ങളിലെ 30 പേരെ ഹിന്ദുമതത്തിലേക്കു പരിവര്‌ത്തതനം നടത്തിയത്‌.കോട്ടയം, എറണാകുളം, കാസര്‌കോ ട്‌, കൊല്ലം ജില്ലകളിലും ഈ രീതിയില്‍ മതംമാറ്റം നടത്തിയതായി റിപ്പോര്‌ട്ടു ണ്ട്‌. കൊല്ലത്തെ പുനലൂരിലും അഞ്ചലിലും മതപരിവര്‌ത്തരനം നടന്നതായി വി.എച്ച്‌.പി നേതാക്കള്‍ പറഞ്ഞു. അഞ്ചലില്‍ മൂന്നുപേരെയാണു മതംമാറ്റിയത്‌.

നേരത്തേ ക്രിസ്‌തുമതത്തിലേക്ക്‌ പോയവരെ ഹിന്ദുമതത്തിലേക്കു തിരികെയെത്തിക്കുക മാത്രമാണു ചെയ്‌തതെന്നാണു വിശ്വഹിന്ദു പരിഷത്തിന്റെ വിശദീകരണം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code