Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അനിയന്‍ ജോര്‍ജ്‌ സിനിമാ നിര്‍മ്മാണ രംഗത്തേക്ക്‌; പൃഥ്വിരാജ്‌ നായകന്‍

Picture

അറ്റ്‌ലന്റ: ധര്‍മ്മിക്‌ ഫിലിംസിന്റെ ബാനറില്‍ ധാത്രി ചെയര്‍മാന്‍ ഡോ. എസ്‌. സജികുമാര്‍ നിര്‍മ്മിക്കുന്ന `ഇവിടെ' എന്ന ചിത്രത്തിന്‌ അമേരിക്കന്‍ സംഘടനാ പ്രമുഖനും ബിസിനസുകാരനുമായ അനിയന്‍ ജോര്‍ജ്‌ കോ-പ്രൊഡ്യൂസറാകുന്നു. പൃഥ്വിരാജ്‌, ഭാവന എന്നിവരെ നായികാ-നായകന്മാരാക്കി ശ്യാമപ്രസാദ്‌ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ രണ്ടാഴ്‌ച മുമ്പ്‌ അറ്റ്‌ലാന്റിയില്‍ ആരംഭിച്ചു.

അക്കരകാഴ്‌ചകള്‍, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങള്‍ക്ക്‌ രചന നിര്‍വഹിച്ച അജയന്‍ വേണുഗോപാലന്‍ ആണ്‌ ക്രൈം ആസ്‌പദമാക്കി പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ഈ ബിഗ്‌ ബജറ്റ്‌ സിനിമയ്‌ക്ക്‌ തിരക്കഥ രചിക്കുന്നത്‌.

സാധാരണ സിനിമയായ ഷൂട്ടിംഗ്‌ ചടങ്ങുകള്‍ ഒരു പൂജയോടെ ആരംഭിക്കുമ്പോള്‍ `ഇവിടെ' എന്ന സിനിമ തികച്ചും വ്യത്യസ്‌തമായ രീതിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൃഥ്വിരാജ്‌, നിവിന്‍ പോളി, ഭാവന എന്നിവരുടെ ആക്ഷന്‍ വര്‍ക്ക്‌ഷോപ്പോടെയാണ്‌ കഴിഞ്ഞ ഒക്‌ടോബറില്‍ കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ലോഞ്ചിംഗ്‌ സെറിമണി നടത്തിയത്‌.

അജു വര്‍ഗീസ്‌, വൈ.ജി. മഹേന്ദ്ര എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന്റെ ഭൂരിഭാഗം അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും അമേരിയില്‍ നിന്നാണെന്നും അടുത്ത മാര്‍ച്ചില്‍ തീയേറ്ററില്‍ എത്തിക്കാനാണ്‌ പ്ലാന്‍ ചെയ്യുന്നതെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. സിനിമാ നിര്‍മ്മാണ രംഗത്തെ തന്റെ ആദ്യ കാല്‍വെയ്‌പായ ഈ ചിത്രത്തിനുശേഷം കൂടുതല്‍ പ്രൊജക്‌ടുകളില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെന്നും അനിയന്‍ ജോര്‍ജ്‌ പറഞ്ഞു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code